New Update
/sathyam/media/post_attachments/lEBJXj2cgB4E5L2vg0mx.jpg)
യു.എസ്: ഇന്ത്യക്ക് യു.എസുമായി സഖ്യമുണ്ടാക്കാൻ താൽപര്യമുണ്ടെന്ന് റിപബ്ലിക്കൻ നേതാവ് നിക്കി ഹാലി. എന്നാൽ, അമേരിക്കയുടെ ഭരണനേതൃത്വത്തിൽ വിശ്വാസമില്ലാത്തതിനാൽ തന്ത്രപരമായി ഇന്ത്യ റഷ്യയോട് അടുക്കുകയായിരുന്നുവെന്നും നിക്കി ഹാലി പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പരാമർശം.
Advertisment
ഇന്ത്യക്ക് അമേരിക്കൻ ഭരണനേതൃത്വത്തിൽ വിശ്വാസമില്ല. അതിനാൽ യു.എസ് ദുർബലമാണെന്ന് അവർ കരുതുന്നു. ഇക്കാര്യം താൻ മോദിയുമായി സംസാരിച്ചിട്ടുണ്ട്. യു.എസുമായി സഖ്യമുണ്ടാക്കാനാണ് ഇന്ത്യക്ക് താൽപര്യം. റഷ്യയുടെ പങ്കാളിയാവാൻ ഇന്ത്യക്ക് താൽപര്യമില്ലെന്നും നിക്കി ഹാലെ പറഞ്ഞു.