/sathyam/media/media_files/2026/02/17/india-france-2026-02-17-20-11-00.jpg)
മും​ബൈ: ഇ​ന്ത്യ​യും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മാ​നു​വ​ൽ മാ​ക്രോ​ണും മും​ബൈ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
പ്ര​തി​രോ​ധം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ച്ച​കോ​ടി​യി​ലു​ണ്ടാ​യി.
114 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ഇ​ന്ത്യ​യു​ടെ സു​പ്ര​ധാ​ന നീ​ക്ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.
'മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ​യും മി​സൈ​ലു​ക​ളു​ടെ​യും സം​യു​ക്ത നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു.
എ​ച്ച്125 ഹെ​ലി​കോ​പ്റ്റ​ർ അ​സം​ബ്ലി ലൈ​ൻ ഇ​രു​വ​രും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശാ​സ്ത്ര-​സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 'ഇ​ന്ത്യ-​ഫ്രാ​ൻ​സ് ഇ​ന്നൊ​വേ​ഷ​ൻ വ​ർ​ഷം 2026' ഇ​രു​നേ​താ​ക്ക​ളും ചേ​ർ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും പു​തി​യ അ​വ​സ​ര​ങ്ങ​ൾ ഇ​ത് ന​ൽ​കും.
ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന 'എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മാ​ക്രോ​ൺ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. നി​ർ​മി​ത ബു​ദ്ധി മേ​ഖ​ല​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും കൈ​കോ​ർ​ക്കു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മോ​ദി പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us