ബെയ്റൂട്ട്: അടുത്തിടെ വ്യോമാക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി.
2024 ഓഗസ്റ്റ് 1-ന് പുറപ്പെടുവിച്ച നിര്‍ദേശത്തിന്റെ ആവര്‍ത്തനമെന്ന നിലയിലും മേഖലയിലെ സമീപകാല സംഭവവികാസങ്ങളും വര്‍ദ്ധനവുകളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്‍കിയതായി എംബസി അറിയിപ്പില്‍ പറയുന്നു.
ലെബനനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാനും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കാനും എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താനും നിര്‍ദ്ദേശിച്ചതായും അറിയിച്ചു.
ഇതിനകം ലെബനനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും ലെബനന്‍ വിടാനും കര്‍ശനമായി നിര്‍ദ്ദേശിച്ചു.
ഏതെങ്കിലും കാരണവശാല്‍ തുടര്‍ന്ന് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാനും യാത്രകള്‍ നിയന്ത്രിക്കാനും ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി cons.beirut@mea.gov.in എന്ന ഇമെയില്‍ ഐഡി വഴിയോ അല്ലെങ്കില്‍ എമര്‍ജന്‍സി ഫോണ്‍ നമ്പര്‍ +96176860128, വഴിയോ ബന്ധപ്പെടാനും നിര്‍ദ്ദേശിക്കുന്നുവെന്നും എംബസി വ്യക്തമാക്കി.