/sathyam/media/media_files/6aZR6GwLahMk5oJl4LmP.jpg)
യുകെ: യുകെയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ ലൈംഗികാരോപണം. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ അമല്‍ ബോസിനെതിരെയാണ് പരാതി. ആശുപത്രിയുടെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവിയായിരുന്ന ബോസിനെതിരെ ഇരകളായ യുവതികളുടെ ആരോപണത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
2017 മുതല്‍ 2022 വരെ ആറ് സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബോസിനെതിരെ ലങ്കാഷെയര്‍ പോലീസ് 14 ലൈംഗിക അതിക്രമങ്ങള്‍ ചുമത്തിയിട്ടുണ്ട്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ബോസ് ജൂണ്‍ 7 ന് ലങ്കാസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം.
ഇരകളെന്ന് പറയപ്പെടുന്നവരെല്ലാം ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയിലെ ജീവനക്കാരാണെന്ന് ലങ്കാഷെയര്‍ പോലീസ് അറിയിച്ചു. ജീവനക്കാരുടെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14 ന് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us