അമേരിക്കയിലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയോട് അധികൃതരുടെ ക്രൂരത. വിദ്യാര്‍ത്ഥിയെ പോലീസ് ഉദ്യോഗസ്ഥര്‍ കൈകള്‍ ബന്ധിച്ച് നിലത്ത് കിടത്തി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

'ഇക്കാര്യത്തില്‍ ഞങ്ങള്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്' എന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

New Update
indian student

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയോട് മനുഷ്യത്വരഹിതമായ പെരുമാറ്റം. ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍, വിദ്യാര്‍ത്ഥിയെ പോലീസ് ഉദ്യോഗസ്ഥര്‍ കൈകള്‍ ബന്ധിച്ച് നിലത്ത് കിടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Advertisment

'ഇക്കാര്യത്തില്‍ ഞങ്ങള്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്' എന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.


'ന്യൂവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് അവകാശപ്പെടുന്ന ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ കണ്ടു.

ഇക്കാര്യത്തില്‍ ഞങ്ങള്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനായി കോണ്‍സുലേറ്റ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്' എന്നും പോസ്റ്റില്‍ പറയുന്നു.

 

Advertisment