ഇന്ത്യ ഇൻഡോ-പസഫിക്കിലെ നട്ടെല്ല്; അന്താരാഷ്ട്ര കപ്പൽപ്പട പ്രദർശനത്തിൽ ഇന്ത്യയെ പ്രകീർത്തിച്ച് യൂറോപ്യൻ യൂണിയൻ

എഴുപതോളം രാജ്യങ്ങളുടെ പങ്കാളിത്തം ഇന്ത്യയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
Untitled

വിശാഖപട്ടണം: ഇന്ത്യയുടെ നാവിക നയതന്ത്ര കരുത്ത് വിളിച്ചോതി വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂവില്‍, ഇന്ത്യയെ ആഗോള നാവിക സുരക്ഷയുടെ കേന്ദ്രബിന്ദുവായി വിശേഷിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍.

Advertisment

ലോകത്തിലെ എഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകളും പ്രതിനിധികളും പങ്കെടുത്ത ഈ മഹാസംഗമം ഇന്‍ഡോ-പസഫിക് മേഖലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.


ഇന്ത്യ ഒരു വിശ്വസ്ത പങ്കാളിയാണെന്നും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്നും 'ഓപ്പറേഷന്‍ അറ്റലാന്റ'യുടെ കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ ഇഗ്‌നാസിയോ വില്ലാനുവേവ സെറാനോ പറഞ്ഞു.

എഴുപതോളം രാജ്യങ്ങളുടെ പങ്കാളിത്തം ഇന്ത്യയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കേവലം നാവിക സഹകരണത്തിനപ്പുറം പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം എന്നീ മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നു. സമുദ്രപാതകളുടെ സുരക്ഷ ഇന്ത്യയുടെയും യൂറോപ്പിന്റെയും സാമ്പത്തിക ഭദ്രതയ്ക്ക് അത്യന്താപേക്ഷിതമാണ്.


ഗള്‍ഫ് ഓഫ് ഏഡനിലും പശ്ചിമ ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യന്‍ നാവികസേനയും യൂറോപ്യന്‍ യൂണിയന്‍ നാവികസേനയും തമ്മിലുള്ള ഏകോപനം ലോകത്തിന് തന്നെ മാതൃകയാണ്. ഈ വിശ്വാസം വരുംകാലങ്ങളില്‍ സംയുക്ത സൈനികാഭ്യാസങ്ങളിലേക്കും പ്രതിരോധ നിര്‍മ്മാണ മേഖലയിലേക്കും വ്യാപിപ്പിക്കും.

Advertisment