/sathyam/media/media_files/2025/08/31/indonasia3182025-1-2025-08-31-23-25-36.webp)
ജക്കാർത്ത: ഇന്തോനേഷ്യയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം വ്യാപക അക്രമങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സൗത്ത് സുലവേസി പ്രവിശ്യയിലെ മക്കാസർ നഗരസഭാ ഓഫീസിന് പ്രക്ഷോഭകർ തീ വെച്ചതിനെ തുടർന്ന് മൂന്ന് പേർ വെന്തുമരിച്ചു, അഞ്ചുപേർക്ക് പരിക്കേറ്റു.
ഒട്ടേറെ സർക്കാർ ഓഫീസുകളും വാഹനങ്ങളും പ്രക്ഷോഭകർ ആക്രമിച്ച് തീ കൊളുത്തി. ശമ്പളവർധനയും നികുതി ഇളവും ആവശ്യപ്പെട്ടാണ് തലസ്ഥാനമായ ജക്കാർത്തയിൽ ദിവസങ്ങളായി സമരം തുടരുന്നത്.
ജനപ്രതിനിധികളുടെ വേതനം വൻതോതിൽ വർധിപ്പിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് വാഹനം ഇടിച്ച് ഒരു മോട്ടോർസൈക്കിൾ ടാക്സി ഡ്രൈവർ മരിച്ചു. തുടർന്ന് പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നു.
പ്രക്ഷോഭകാരികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുകൾ അരങ്ങേറി. പ്രക്ഷോഭകർ പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. വെസ്റ്റ് നുസാ ടെങ്കാര പ്രവിശ്യ കൗൺസിൽ ഓഫീസ് കൊള്ളയടിച്ച് തീ വെച്ചതായി റിപ്പോർട്ട്. നിരവധി ബാങ്കുകളുടെ ഓഫീസുകൾക്കും തീ കൊളുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ അധികാരമേറ്റ് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ സർക്കാരിന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.