New Update
/sathyam/media/media_files/2025/11/26/2737607-indonesia-floods-2025-11-26-22-37-21.webp)
ജകാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 പേർ മരിച്ചു.
Advertisment
നിരവധിപേരെ കാണാതായി. തിങ്കളാഴ്ച മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വടക്കൻ സുമാത്രയിലെ നദികളെല്ലാം കരകവിഞ്ഞൊഴുകി. റോഡുകൾ തകർന്നതും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
സെൻട്രൽ തപനുലിയിൽ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. രണ്ടായിരത്തോളം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us