ജക്കാര്‍ത്ത: യേശു ക്രിസ്തു മുടി മുറിക്കണമെന്ന വിചിത്ര പരാമര്‍ശം നടത്തിയ ഇന്തോനേഷ്യന്‍ ട്രാന്‍സ് ഇന്‍ഫ്ലുവന്‍സര്‍ അറസ്ററില്‍. റാതു താലിസ എന്ന ട്രാന്‍സ് ഇന്‍ഫ്ലുവന്‍സറെയാണ് മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്.
2024 ഒക്റ്റോബറില്‍ ഒരു ലൈവ് സ്ട്രീമിങ്ങിനിടയില്‍ ഒരു ഫോളോവര്‍ റാതു താലിസയോട് പുരുഷനെ പോലെ മുടി മുറിക്കാന്‍ ആവശ്യപ്പെട്ടു. അതിനു മറുപടിയായാണ് താലിസ യേശു ക്രിസ്തുവിന്‍റെ ചിത്രം എടുത്ത് ഒരു പുരുഷനെ പോലെയാവാന്‍ യേശു ക്രിസ്തു മുടി മുറിക്കണമെന്ന പരാമര്‍ശം നടത്തിയത്.
ടിക് ടോക്കില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഓണ്‍ലൈന്‍ കണ്ടന്‍റ് ക്രിയേറ്ററാണ് റാതു താലിസ. ക്രിസ്ത്യന്‍ മതത്തിനെതിരേ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
ജയില്‍ ശിക്ഷയ്ക്കു പുറമെ, 10,00,00,000 ഐഡിആര്‍ (5,30,27,300 ഇന്ത്യന്‍ രൂപ) പിഴയായി അടക്കാനും കോടതി വിധിച്ചു. മതനിന്ദ ആരോപിച്ച് നിരവധി ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
റാതു താലിസയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ഞെട്ടിക്കുന്ന ആക്രമണമെന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.