ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതികപ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ലെന്നടക്കം ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.14-ഓടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് സർവീസ് തകരാറുകൾ ട്രാക്ക് ചെയ്യുന്ന 'ഡൗൺഡിറ്റക്ടർ' വ്യക്തമാക്കുന്നു.
നിരവധി പേരാണ് തങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചപ്പോള്‍ തടസം നേരിട്ടതായി വ്യക്തമാക്കിയത്. മറ്റ് സമൂഹമാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ ഇക്കാര്യം ഉന്നയിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ നിന്നോ അതിൻ്റെ മാതൃ കമ്പനിയായ മെറ്റയിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.