ഇന്ത്യയെ യൂറോപ്പിന്റെ വിശ്വസ്ത പങ്കാളിയാകാന്‍ തീവ്ര ശ്രമങ്ങള്‍,

New Update
Hh

പുതിയ ഇ യു-ഇന്ത്യ വ്യാപാര, നിക്ഷേപ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അന്താരാഷ്ട്ര വ്യാപാര സമിതി ഇന്ത്യയില്‍.

Advertisment

ഫിനഫാള്‍ ടിഡി ബാരി കോവന്റെ നേതൃത്വത്തിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിറ്റി (ഐ എന്‍ ടി എ) ഇന്ത്യയിലെത്തിയത്.ഈയാഴ്ച സംഘം ഇന്ത്യയിലുണ്ടാകും.

ഫെഡറേഷന്‍ ഓഫ് യൂറോപ്യന്‍ ബിസിനസ് ഇന്‍ ഇന്ത്യ(ഫെബി)യുമായും ഓട്ടോമോട്ടീവ്, മെഡ്‌ടെക്, അഗ്രിഫുഡ്, ടെക്‌നോളജി, സ്പിരിറ്റ്സ് മേഖലകളിലുടനീളമുള്ള കമ്പനികളില്‍ നിന്നുള്ള സീനിയര്‍ എക്സിക്യൂട്ടീവുകളുമായും ഇന്ത്യയിലെത്തിയ സംഘം കൂടിക്കാഴ്ച നടത്തി.പെര്‍നോഡ് റിക്കാര്‍ഡ്, ബി എം ഡബ്ല്യു, ഫിലിപ്‌സ്, സീമെന്‍സ് ഹെല്‍ത്ത്‌നിയേഴ്‌സ്, സ്‌കാന്‍ഡിനാവിസ്‌ക എന്‍സ്‌കില്‍ഡ ബാങ്കന്‍ എബി എന്നിവരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യയിലെ ഇ യു അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ ഐ എന്‍ ടി എ പ്രതിനിധി സംഘം ഇന്ത്യന്‍ വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. ഇന്ത്യയിലെ യൂറോപ്യന്‍ ബിസിനസ്സുകള്‍ക്കും സേവനങ്ങള്‍ക്കും പ്രതി വര്‍ഷം 180 ബില്യണ്‍ യൂറോയുടെ മൂല്യമാണുള്ളതെന്ന് ഇദ്ദേഹം വിശദീകരിച്ചു.ഇ യു കമ്പനികള്‍ ഇന്ത്യയില്‍ നേരിട്ട് മൂന്ന് മില്യണിലധികം ആളുകളെ നിയമിക്കുന്നുണ്ട്. നിരവധി തടസ്സങ്ങളുണ്ടെങ്കിലുംഎഫ് ടി എയും ഐ പി എയും പുരോഗതിയിലാണെന്ന് അംബാസഡര്‍ ഡെല്‍ഫിന്‍ പറഞ്ഞു.

എംഇപി കോവന്‍ ഇന്ത്യയിലെ ഐറിഷ് അംബാസഡര്‍ കെവിന്‍ കെല്ലിയുമായും കൂടിക്കാഴ്ച നടത്തി. അയര്‍ലന്‍ഡും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.അയര്‍ലണ്ടിലെ വിദേശ ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 60,000മാണെന്നാണ് കണക്കാക്കുന്നത്.

അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം ഈ കരാര്‍ സാമ്പത്തികമായി വളരെ പ്രധാനപ്പെട്ടതാണ്.ഇന്ത്യയിലേക്കുള്ള മദ്യ കയറ്റുമതി അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്തിരട്ടിയായി വളര്‍ന്നെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.താരിഫ് കുറച്ചാല്‍ കൂടുതല്‍ സാധ്യതകളുണ്ടാകും.ക്ഷീര, പോഷകാഹാര, കാര്‍ഷിക-ഭക്ഷ്യ വ്യവസായങ്ങളില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാകും.യൂറോപ്പിലുടനീളം തൊഴിലവസരങ്ങളും നല്‍കുമെന്നും ഇദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഇ യു-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) നിക്ഷേപ സംരക്ഷണ കരാര്‍ (ഐ പി എ) എന്നിവയിലൂടെ വ്യാപാരം, നിക്ഷേപം, നവീകരണം എന്നിവ എങ്ങനെ മെച്ചപ്പെടുത്തുമെന്നതിനെക്കുറിച്ചാണ് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തുകയെന്ന് ബാരി കോവന്‍ പറഞ്ഞു.യാഥാര്‍ത്ഥ്യബോധത്തോടെ തടസ്സങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോയാല്‍ ഇരുപക്ഷത്തിനും അഭിവൃദ്ധിയ്ക്ക് അവസരം നല്‍കുമെന്ന് കോവന്‍ പറഞ്ഞു.

ഇരു കക്ഷികള്‍ക്കും വെല്ലുവിളികള്‍ നേരിടേണ്ടിവരും.താരിഫുകളും ഗുണനിലവാര നിയന്ത്രണ ഉത്തരവുകളും സങ്കീര്‍ണ്ണമായ നിയന്ത്രണ വിന്യാസം എന്നിവയൊക്കെ തടസ്സമായേക്കാം.എന്നിരുന്നാലും ഭക്ഷ്യോല്‍പ്പാദനം, ശുദ്ധമായ ഊര്‍ജ്ജം, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ നിര്‍ണായക മേഖലകളിലേയ്ക്കുള്ള ശരിയായി പാത ഇതിലൂടെ തുറക്കുമെന്ന് കോവന്‍ അഭിപ്രായപ്പെട്ടു.

വിശ്വസ്ത പങ്കാളിയാണ് ഇ യുവെന്ന് മുന്‍ കോളനിയായ ഇന്ത്യയെ നമ്മള്‍ ബോധ്യപ്പെടുത്തണം. അതിനാല്‍ ചര്‍ച്ച നടത്തുന്നതിന് പകരം ഇന്ത്യന്‍ പക്ഷത്തെ കേള്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോവന്‍ പറഞ്ഞു.ഒറ്റരാത്രികൊണ്ട് സംഭവിക്കാന്‍ കഴിയുന്നതല്ല കരാറെന്ന് അറിയാമെന്നും കോവന്‍ പറഞ്ഞു.

Advertisment