Advertisment

സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള റോക്കറ്റ് ഭൂമി വിട്ടു, സ്പേസ് എക്സ് ഫാൽക്കൺ 9 വിക്ഷേപണം വിജയം

New Update
 Sunita Williams press conference

അമേരിക്കയിലെ ഫ്ലോറി‍ഡയിലെ കോപ് കനാവറലിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർ‌ന്നു. രണ്ട് സീറ്റൊഴിച്ചിട്ടാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനെയും ബുച്ചും വിൽമോറിനെയും തിരികെയെത്തിക്കാനായാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചത്.

Advertisment

ക്രൂഡ് മിഷനായി ഉപയോ​ഗിക്കുന്ന പുതിയ ലോഞ്ച് പാഡ് ഉപയോ​ഗിച്ചായിരുന്നു വിക്ഷേപണം. ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം സ്പേസ് എക്സ് നടത്തുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവുമാണ് റോക്കറ്റിലുണ്ടായിരുന്നത്.

വിക്ഷേപണം വിജയകരമായതിന് പിന്നാലെ നാസ മേധാവി ബിൽ നെൽസൺ അഭിനന്ദനം അറിയിച്ചു. നക്ഷത്രങ്ങളിൽ വരെ പര്യവേക്ഷണത്തിന്റെയും പര്യവേക്ഷണത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഫെബ്രുവരിയിലാകും ബഹിരാകാശ നിലയത്തിൽ നിന്ന് പേടകം യാത്ര തിരിക്കുക. ഈ മടക്കയാത്രയിലാകും സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിക്കുക.

 

Advertisment