Advertisment

കാനഡയിൽ വാഹനാപകടം; കാർ റോഡരികിലെ കോൺക്രീറ്റ് തൂണിലിടിച്ച ശേഷം തീപിടിച്ചു, നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

New Update
2415403-canada-accident-2987987

ടൊറന്‍റോ: കാനഡയിലെ ടൊറന്‍റോയിൽ കാറപകടത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. ഗുജറാത്ത് ഗോധ്ര സ്വദേശികളായ കേത ഗോഹില്‍ (30), നീൽ ഗോഹില്‍ (26) എന്നിവരും മറ്റ് രണ്ടുപേരുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ടെസ്ല കാർ റോഡരികിലെ കോൺക്രീറ്റ് തൂണിലിടിച്ച ശേഷം തീപിടിക്കുകയായിരുന്നു.

Advertisment

വ്യാഴാഴ്ച അർധരാത്രിയായിരുന്നു അപകടം. ബ്രാംപ്റ്റണിൽ താമസക്കാരായ ഇവർ രാത്രിഭക്ഷണം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. കാര്‍ സെൽഫ് ഡ്രൈവിങ് മോഡിലായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. ഇവർ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ കാറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ രണ്ടുപേർ അടുത്തിടെയാണ് കനേഡിയൻ പൗരത്വം നേടിയത്.

Advertisment