യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റിൽ അഭിമാന നേട്ടങ്ങളുമായി 'ബോൾട്ടൻ മലയാളി അസോസിയേഷൻ' (ബിഎംഎ); 'സീനിയർ അഡൾട്ട്' വിഭാഗത്തിൽ ബിഎംഎ - യുടെ മാത്യു കുര്യൻ 'മീറ്റ് ചാമ്പ്യൻ; ദേശീയ മത്സരങ്ങൾ ജൂൺ 29 - ന്

New Update
b8824229-4ece-4108-8215-217d6979fff0.jpeg

ബോൾട്ടൻ (യു കെ) :  ആവേശം പൊടിപാറിയ 'യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റിൽ, രണ്ടു ഒന്നാം സ്ഥാനം അടക്കം അഞ്ചു വ്യക്തിഗത നേട്ടങ്ങളും 'സീനിയർ അഡൾട്ട്' വിഭാഗത്തിലെ 'മീറ്റ് ചാമ്പ്യൻ പട്ട'വും ഉൾപ്പടെ അഭിമാന നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് യു കെയിലെ തന്നെ പ്രബല മലയാളി കൂട്ടായ്മകളിൽ ഒന്നായ 'ബോൾട്ടൻ മലയാളി അസോസിയേഷൻ' (ബിഎംഎ).

Advertisment

ജൂൺ 22 - ന് വാറിങ്ട്ടണിൽ വച്ചാണ് യു കെയിലെ വിവിധ സ്ഥലങ്ങളിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ 'യുക്മ' - യുടെ ആഭിമുഖ്യത്തിൽ 'നോർത്ത് വെസ്റ്റ് റീജിയൻ മീറ്റ്' സംഘടിപ്പിക്കപ്പെട്ടത്.

പ്രായം മാനദസന്തമാക്കി വിവിധ വിഭാഗങ്ങളായി തരം തിരിച്ചു നടത്തിയ വാശിയേറിയ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ (സീനിയർ അഡൾട്ട് കാറ്റഗറി) ബിഎംഎ - യുടെ  സ്പോർട്സ് കോർഡിനേറ്റർ കൂടിയായ ശ്രീ. മാത്യു കുര്യൻ 100, 200 മീറ്റർ ഓട്ട മത്സരങ്ങളിൽ ഒന്നാം സ്ഥാനവും ലോങ്ങ്‌ ജമ്പിൽ മൂന്നാം സ്ഥാനവും നേടി. ബിഎംഎ - യുടെ സമ്പൂർണ്ണ ആധിപത്യം ദൃശ്യമായ ഈ വിഭാഗത്തിൽ മാത്യു കുര്യൻ 'മീറ്റ് ചാമ്പ്യൻ പട്ടം' കരസ്തമാക്കിയത് ബോൾട്ടൻ മലയാളികൾക്ക് ഇരട്ടി മധുരമായി.

വനിതാ വിഭാഗം മൽസരങ്ങളിൽ ശ്രീമതി. ദീപ്തി ജോൺ 200, 400 മീറ്റർ ഓട്ട മത്സരങ്ങളിൽ രണ്ടാം സ്ഥാനം കരസ്തമാക്കി. 'അഡൾട്ട് കാറ്റഗറി വിഭാഗത്തിൽ ദീപ്തി സ്വന്തമാക്കിയ വിജയം ബിഎംഎ - ക്ക്‌ മറ്റൊരു സുവർണ്ണ നേട്ടമായി.

ജൂൺ 29 - ന്, 'സട്ടൻ കോട്ടൺ ഫീൽഡി'ൽ നടക്കുന്ന യുക്മ ദേശീയ കായിക മേളയിൽ ബിഎംഎ - യെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഇരുവർക്കും അവസരം ലഭിക്കും.

ബോൾട്ടൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും മത്സര വിജയികൾക്കും നേതൃത്വം വഹിച്ചവർക്കും ബിഎംഎ ഭാരവാഹികൾ അഭിനന്ദനം അറിയിച്ചു.

Advertisment