മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ; ചരിത്രത്തിലിതാദ്യം

New Update
New Prxxxoject (18).jpg

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചരിത്രത്തിലാദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിക്ക് വേണ്ടി 27-കാരിയായ റൂമി അല്‍ഖഹ്താനി റാംപിലെത്തും. സൗദിയെ പ്രതിനിധീകരിച്ച് റാംപിലെത്തുന്ന കാര്യം റൂമി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.

മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിതെന്നും അവർ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താൻ താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലാണ് റൂമി ജനിച്ചത്.

നിരവധി അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ്. സെപ്റ്റംബറില്‍ മെക്‌സിക്കോയിലാണ് മിസ് യൂണിവേഴ്‌സ് മത്സരം നടക്കുന്നത്.

Advertisment
Advertisment