അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; മോദി മഹാനായ വ്യക്തിയും സുഹൃത്തുമെന്ന് ട്രംപ്

New Update
Gygg

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രകീർത്തിച്ച് ഇന്ത്യ സന്ദർശിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മോദി മഹാനായ വ്യക്തിയും സുഹൃത്തുമാണ്. മോദിയുമായുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നു. വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

Advertisment

ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ ഒപ്പുവെക്കാൻ ശ്രമിക്കുകയാണ്. ഈ കരാറിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 2030 ഓടെ 191 ബില്യൺ ഡോളറിൽ നിന്ന് 500 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഒക്ടോബർ 23ന് ഓൺലൈനായി ചർച്ച നടത്തി.

മാർച്ച് മുതൽ ഇതുവരെ അഞ്ച് ഘട്ട ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. 2025ൽ കരാർ ഒപ്പുവെക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ നിർദ്ദേശപ്രകാരം ഈ കരാർ ഔദ്യോഗികമായി മുന്നോട്ട് വെച്ചിരുന്നു. ഈ കരാറിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം 2030 ഓടെ 191 ബില്യൺ ഡോളറിൽ നിന്ന് 500 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

Advertisment