ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/Os3UtbobyPHWmFB3Qhiv.jpg)
ആർച്ച്ബിഷപ്പ് മാർ ജോർജ് കൂവക്കാട്ടിന്റെ കർദിനാൾ സ്ഥാനാരോഹണം ശനിയാഴ്ച വത്തിക്കാനിൽ നടക്കും. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം ഒൻപതിന് സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മാർ ജോർജ് കൂവക്കാടിനെ മറ്റ് ഇരുപത് പേർക്കൊപ്പം കർദിനാളായി ഉയർത്തും.
തുടർന്ന് ഇവർ മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. ഞായറാഴ്‌ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിന് ഇവരെല്ലാംചേർന്ന് മാർപാപ്പയോടൊത്ത് കുർബാന അർപ്പിക്കും. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ തോമസ് തറയിൽ, മാർ ജോസഫ് പെരുന്തോട്ടം എന്നിവരും അതിരൂപതാംഗങ്ങളായ ഏതാനും വൈദികരും സഹകാർമികരായി പങ്കെടുക്കും.