Advertisment

മുൻ ചിലിയൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര അന്തരിച്ചു, അന്ത്യം ഹെലികോപ്റ്റർ അപകടത്തിൽ

New Update
chiliyan-president.jpg

സാൻ്റിയാഗോ: തെക്കേ അമേരിക്കൻ രാജ്യമായ ചിലിയുടെ പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിച്ച സെബാസ്റ്റ്യൻ പിനേര അന്തരിച്ചു. കോടീശ്വരനായ വ്യവസായി കൂടിയാണ് അദ്ദേഹം. ഹെലികോപ്റ്റർ അപകടത്തിലാണ് പിനേരയുടെ മരണം. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി.

Advertisment

സാൻ്റിയാഗോയുടെ തെക്ക് സ്ഥിതി ചെയ്യുന്ന അവധിക്കാല വിശ്രമ കേന്ദ്രമായ ലാഗോ റാങ്കോയിൽ വച്ചാണ് 74 കാരനായ പിനേരയുടെ മരണം. 1949 ഡിസംബർ 1ന് ജനിച്ച അദ്ദേഹം 2010 മുതൽ 2014 വരെയും, പിന്നീട് 2018 മുതൽ 2022 വരെയും ചിലി പ്രസിഡൻ്റായി പ്രവർത്തിച്ചത്.

Advertisment