സനാ: യെമനിലെ ഹൂതി വിമതർ ഇസ്രയേലിന്റെ ഒരു ചരക്ക് കപ്പൽ റാഞ്ചുന്നതിന്റെ വീഡിയോ പുറത്ത്. ഗാലക്സി ലീഡർ എന്ന് പേരുള്ള ഇസ്രയേൽ ചരക്ക് കപ്പൽ തട്ടിയെടുത്തതിന്റെ വീഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതോടെ ഇതുവരെ പുറത്ത് നിന്നും പരസ്യമായി ഇസ്രയേലിനെ വിമർശിച്ച ഇറാനും യുദ്ധത്തിൽ ചേരുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. ചരക്ക് കപ്പലിലെ 25 ഇസ്രയേൽ ജീവനക്കാരെ ബന്ദികളാക്കി പിടിച്ചിരിക്കുകയാണ്.
കരുത്തിന്റെ ഭാഷമാത്രമേ ഇസ്രയേലിന് മനസ്സിലാകൂ എന്നാണ് കപ്പൽ റാഞ്ചിയ ഹൂതി സംഘത്തിന്റെ പ്രധാന വക്താവും മധ്യസ്ഥചർച്ചാപ്രതിനിധിയുമായ നേതാവ് ഒരു ഓൺലൈൻ പ്രസ്താവനയിൽ പറഞ്ഞു. ബൾഗേറിയ, ഫിലിപ്പീൻസ്, മെക്‌സിക്കോ, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 25 പേരാണ് കപ്പലിലെ ജീവനക്കാർ.
തെക്കൻ ചെങ്കടലിൽ യെമന് സമീപത്തുവെച്ച് ഹൂതികൾ ചരക്ക് കപ്പൽ തട്ടിയെടുത്തത്. കപ്പൽ തുർക്കിയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടതായിരുന്നു. വിവിധ രാജ്യങ്ങളിലെ പൗരന്മാരാണ് കപ്പലിലെ ജീവനക്കാർ. ഇതിൽ ഇസ്രയേലികൾ ഉൾപ്പെടുന്നില്ലെന്നും ഇസ്രയേലിന്റെ കപ്പൽ അല്ലെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുവിന്റെ ഓഫീസും കപ്പൽ ഇസ്രയേലിന്റേതല്ലെന്ന് അറിയിച്ചിട്ടുണ്ട്.