പാകിസ്ഥാന് മുട്ടൻ പണികൊടുത്ത് അമേരിക്ക ! ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള പാകിസ്ഥാൻ–ചൈന നീക്കം അമേരിക്കയും സഖ്യരാജ്യങ്ങളും വീറ്റോ ചെയ്തു. വ്യക്തമാകുന്നത് അമേരിക്കയുടെ ഇരട്ടത്താപ്പും നയതന്ത്രബന്ധത്തിലെ ഒളിച്ചുകളിയും

ഇന്ത്യ - അമേരിക്ക സംഘർഷത്തിനുശേഷം തങ്ങളുടെ യഥാർത്ഥ രക്ഷകനും വിശ്വസ്ഥനും ആത്മസുഹൃത്തുമായി പാക്കിസ്ഥാൻ ഇരുകൈയുംനീട്ടി സ്വീകരിച്ച ഡൊണാൾഡ് ട്രമ്പിൽ നിന്നും ഇത്തരമൊരു നീക്കം പാക്കിസ്ഥാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.

New Update
trump pak meet

പാകിസ്ഥാന് മുട്ടൻ പണികൊടുത്ത് അമേരിക്ക.. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ (BLA) ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള പാക്കിസ്ഥാൻ - ചൈന നീക്കം അമേരിക്കയും സഖ്യരാഷ്ട്രങ്ങളും യുഎന്നിൽ വീറ്റോ ചെയ്തു.

Advertisment

വളരെ ഗൗരവപൂർണ്ണമായ ഈ വാർത്ത എന്തുകൊണ്ടാണ് നമ്മുടെ മാദ്ധ്യമങ്ങൾ വർത്തയാക്കാതിരുന്നത് ? അമേരിക്കയുടെ ഇരട്ടത്താപ്പും നയതന്ത്രബന്ധത്തിലെ ഒളിച്ചുകളിയുമാണ് ഇത് വ്യക്തമാക്കുന്നത്..

ഇന്ത്യ - അമേരിക്ക സംഘർഷത്തിനുശേഷം തങ്ങളുടെ യഥാർത്ഥ രക്ഷകനും വിശ്വസ്ഥനും ആത്മസുഹൃത്തുമായി പാക്കിസ്ഥാൻ ഇരുകൈയുംനീട്ടി സ്വീകരിച്ച ഡൊണാൾഡ് ട്രമ്പിൽ നിന്നും ഇത്തരമൊരു നീക്കം പാക്കിസ്ഥാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.

bla

വിളിപ്പുറത്തായി നിലകൊണ്ട പാക്ക് പ്രസിഡന്റും സൈനിക മേധാവിയും കഴിഞ്ഞമാസം രണ്ടുതവണയാണ്‌ അമേരിക്കയിലെത്തി ഡൊണാൾഡ് ട്രംപിന്റെ ആതിഥേയം സ്വീകരിച്ച് ആജ്ഞാനുവർത്തികളായി ദിവസങ്ങൾ അവിടെക്കഴിഞ്ഞത്.

ഇതിനിടെ പാക്കിസ്ഥാന് തലവേദനയായ ബലൂചിസ്ഥാനിലെ, ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ (BLA) ഭീകരസംഘടനയായി അമേരിക്കയെക്കൊണ്ട് പ്രഖ്യാപിക്കാൻ ഇരുവർക്കും കഴിഞ്ഞത് വലിയ നാഴികക്കല്ലായി. അതവർ പാകിസ്ഥാനിലെത്തി ആഘോഷിക്കുകയും ചെയ്തു.

അമേരിക്ക ബിഎല്‍എയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച ആവേശത്തിൽ പാക്കിസ്ഥാൻ, ചൈനയുമായി കൈ കോർത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) യെ ഐക്യരാഷ്ട്രസഭയെക്കൊണ്ടുകൂടി ഭീകരസംഘട നയായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് അമേരിക്കയും സഖ്യരാജ്യങ്ങളും യുഎൻ സുരക്ഷാവേദിയിൽ (UNSC)  പൊളിച്ചടുക്കിയത്.

പാക്കിസ്ഥാന്റെയും ചൈനയുടെയും പ്രസ്താവ്യം ആദ്യം ബ്രിട്ടനും ചൈനയും എതിർക്കുകയും അമേരിക്ക ഒടുവിൽ വീറ്റോ ചെയ്യുകയുമായിരുന്നു.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്ക് അൽ ക്വയിദ, മജീദ് ബ്രി ഗേഡ്, തെഹ്‌രിക് എ താലിബാൻ പാക്കി സ്ഥാൻ എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവരെല്ലാം ചേർന്ന് അഫ്ഗാനിസ്ഥാൻ കേന്ദ്രമായാണ് പാക്കിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്നതെന്നും അതുകൊണ്ടുതന്നെ ബിഎല്‍എയെ ആഗോള ഭീകരസം ഘടനയായി (Foreign Terrorist Organization - FTO) പ്രഖ്യാപിക്കണമെന്നുമായിരുന്നു പാക്കിസ്ഥാന്റെയും ചൈനയുടെയും ആവശ്യം. 

അങ്ങനെവന്നാൽ അവർക്ക് ആയുധം വാങ്ങാനും ഫണ്ടുകൾ ശേഖരിക്കാനും സ്വതന്ത്രമായി മറ്റു രാജ്യങ്ങളിൽ പ്രവർത്തിക്കാനും വിലക്കുണ്ടാകും.

എന്നാൽ ബിഎല്‍എക്ക് ഈ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവൊന്നുമില്ലെന്ന കാരണം പറഞ്ഞാണ് ബ്രിട്ടനും ഫ്രാൻസും അമേരിക്കയും ഈ നീക്കം തകർത്തത്.

bla-2

ബലൂചിസ്ഥാനിലെ ധാതുഖനനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ചൈനയ്ക്കും ഈ വിഷയത്തിൽ പ്രത്യേക താൽപ്പര്യമുണ്ട്. ചൈനയ്ക്ക് അവിടെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല.

അവരുടെ നിരവധി എഞ്ചിനീയർമാരും ടെക്‌നീഷ്യന്മാരും കഴിഞ്ഞ വർഷങ്ങളിൽ ബിഎല്‍എ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി.

പാക്കിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തിനു കൈകോർത്തു പ്രവർത്തിക്കുന്ന രണ്ടു സംഘടനകളാണ് ബലൂച് ലിബറേഷൻ ആർമിയും തെഹ്രിക് ഏ താലിബാൻ പാക്കിസ്ഥാനും.

ഒരു മാസത്തിനുള്ളിൽ ബിഎല്‍എ വിഷയത്തിൽ അമേരിക്ക കാട്ടിയ ഇരട്ടത്താപ്പിൻ്റെ ഞെട്ടലിലാണ് പാക്കിസ്ഥാനിലെ മാദ്ധ്യമങ്ങളും ജനങ്ങളും ഒന്നടങ്കം..

Advertisment