/sathyam/media/media_files/2025/10/20/landscape-in-antartica-2025-10-20-18-07-30.jpg)
ഭൂമിയുടെ തെക്കെ അറ്റത്തു സ്ഥിതിചെയ്യുന്ന അന്‍റാർട്ടിക്ക ഗവേഷകരുടെ അദ്ഭുതമേഖലയാണ്. ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്ന അന്‍റാർട്ടിക്ക എതാണ്ടു പൂർണമായും മഞ്ഞുമൂടിക്കിടക്കുന്നു.
അന്‍റാർട്ടിക്കയെ ആവരണം ചെയ്യുന്ന ഹിമപാളികളുടെ ശരാശരി കനം 1.6 കി.മീ ആണെന്നു ഗവേഷകർ. ഗവേഷണാവശ്യങ്ങൾക്കായി മാത്രമായാണ് ഇവിടെ മനുഷ്യൻ താമസിക്കുന്നത്. ഇന്ത്യയുൾപ്പെടെ വിവിധ ലോകരാജ്യങ്ങൾക്ക് ഈ ഭൂഖണ്ഡത്തിൽ ഗവേഷണകേന്ദ്രങ്ങളുണ്ട്.
മഞ്ഞിൽ ജീവിക്കാൻ ശേഷിയുള്ള ജീവജാലങ്ങൾ മാത്രമാണ് ഈ ഹിമഭൂഖണ്ഡത്തിലുള്ളത്. ഇപ്പോൾ അന്‍റാർട്ടിക്കയിലുടനീളം സ​സ്യ​ജാ​ല​ങ്ങ​ൾ പ​തി​ന്മ​ട​ങ്ങു വ​ർ​ധി​ച്ച​താ​യി പുതിയ പഠനങ്ങൾ പറയുന്നു. യു​കെ​യി​ലെ എ​ക്സെ​റ്റ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാണ് ഇതുമായി ബന്ധപ്പെട്ടു പഠനം നടത്തിയത്.
മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് അന്‍റാ​ർ​ട്ടി​ക്ക​യി​ൽ കൂ​ടു​ത​ൽ ചെ​ടി​ക​ൾ വ​ള​രു​ന്ന​താ​യാണു കണക്ക്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ങ്ങ​ളി​ലെ മാ​റ്റം പ​രി​ശോ​ധി​ച്ചാ​ണ് ഗവേഷകർ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മ​ഞ്ഞുമൂ​ടിയ ക​ഠി​ന സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ പ്രാ​പ്തിയുള്ള പാ​യ​ലു​ക​ളാ​ണ് ഇ​വി​ടെ ക​ണ്ടെ​ത്തിയ സ​സ്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്.
1986-2021 കാലയളവിൽ അന്‍റാ​ർ​ട്ടി​ക്ക് ഉ​പ​ദ്വീ​പി​ലു​ട​നീ​ളം സ​സ്യ​ജാ​ല​ങ്ങ​ൾ പ​തി​ന്മ​ട​ങ്ങോളമാണു വ​ർ​ദ്ധി​ച്ചത്. ഉ​പ​ഗ്ര​ഹ ഡാ​റ്റ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് അ​ന്‍റാ​ർ​ട്ടി​ക് ഉ​പ​ദ്വീ​പിന്‍റെ "ഗ്രീ​ൻ റേ​റ്റ്' ഗവേ​ഷ​ക​ർ ക​ണ​ക്കാ​ക്കി​യ​ത്.
മാത്രമല്ല, 2016-2021 കാ​ല​യ​ള​വി​ൽ ക​ട​ൽ-​ഐ​സ് വി​സ്തൃ​തി​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യും പ​ഠ​ന​ത്തി​ൽ ചൂണ്ടിക്കാണിക്കുന്നു. അന്‍റാ​ർ​ട്ടി​ക്കയിൽ വ്യാ​പ​ക​മാ​യ പ​ച്ച​പ്പ് കാ​ണു​ന്നെ​ന്നും ഈ ​പ​ച്ച​പു​ത​യ്ക്ക​ൽ ദ്രുതഗതിയിലാണു സംഭവിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.