Advertisment

തായ്‌ലഡിന്റെ ഭം​ഗി ആസ്വാദിക്കാൻ പോകുന്ന ഇന്ത്യക്കാർക്ക് ഇത് സുവർണകാലം, അ‍ഞ്ച് വർഷം വരെ വിസയില്ലാതെ താമസിക്കാം

New Update
untitled-1-46.jpg

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത. വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് തായ്‌ലഡ്. ഇന്ത്യയുൾപ്പടെ 93 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് രണ്ട് മാസത്തെ വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്. അഞ്ച് വർഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷൻ-ഡിജിറ്റൽ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

വിദ്യാർത്ഥികളെയും ഓൺലൈൻ ജോലി ചെയ്യുന്നവരെയും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് തായ്‌ലഡ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓൺലൈനായി ജോലി ചെയ്യുന്നവർക്കായി 180 ദിവസം കാലവധിയുള്ള വിസ നൽകാനും തായ്‌ലഡ് പദ്ധതിയിടുന്നുണ്ട്. കാലവധി കഴിയുന്ന പക്ഷം ഇത് നീട്ടി നൽകും. ഇങ്ങനെ അഞ്ച് വർഷത്തോളം വിദേശികൾക്ക് ഓൺലൈനായി ജോലി ചെയ്ത് തായ്‌ലഡിൽ താമസിക്കാം. ഇതാണ് ഡിജിറ്റർ നൊമാഡ് വിസ എന്നറിയപ്പെടുന്നത്.

തായ്‌ലഡ് പ്രധാനമന്ത്രി സ്രെത്ത തവനിസിന്റെ നിർദ്ദേശ പ്രകരാമാണ് പുതിയ പരിഷ്കരണങ്ങൾ‌. അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് പുതിയ നീക്കം. കഴിഞ്ഞ വർഷം മാത്രം രണ്ടര കോടി വിദേശികളാണ് തായ്‌ലഡിലെത്തിയത്. ആകർഷകമായ പദ്ധതികളിലൂടെ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

Advertisment