Advertisment

പ്രവാസി മലയാളികൾക്കായി വേൾഡ്‌ മലയാളി കൌൺസിൽ യുറോപ്പ്‌ റീജിയൻ ഒരുക്കിയ മതസൗഹൃദ സംഗമം പ്രൗഡ ഗംഭീരമായി

author-image
ജോളി എം പടയാട്ടില്‍
Updated On
New Update

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ്‌ മലയാളി കധാൺസിൽ യൂറോപ്പ്‌ റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ 13-ഠം സമ്മേളനം മതേ തര കൂട്ടായ്മയുടെ സുഗന്ധം പരത്തുന്ന വേദിയായി മാറി. ഈസ്റ്റർ, ഈദ്‌, വിഷു ആഘോഷ ങ്ങളുടെ ഭാഗമായി ഏപ്രിൽ 27-00 തീയതി ഇന്ത്യൻ സമയം വൈകീട്ട്‌ ഏഴെക്ക്‌ യൂറോപ്പിലെ അനുഗ്രഹീത ഗായകനായ സിറിയക്ക്‌ ചെറുകാടിന്റെ കുറി വരച്ചാലും, കുരിശുവരച്ചാലും, കുമ്പിട്ടു നിസ്‌കരിച്ചാലും കാണുന്നതും ഒന്ന്‌, കേൾക്കുന്നതും ഒന്ന്‌ കരുണാമയനാം ദൈവം ഒന്ന്‌ എന്ന്‌ തുടങ്ങുന്ന മതസൌഹൃദ സന്ദേശം നൽകുന്ന ഗാനത്തോടെയാണ്‌ ആരംഭിച്ചത്‌.

Advertisment

publive-image 

വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടന്ന ഈ മതസൗഹൃദ സംഗമ കൂട്ടായ്മ കേരള മുസ്ലീം യുത്ത്‌ ലീഗിന്റെ സംസ്ഥാന സ്രെകട്ടറിയും, എഴുത്തുകാരനും, സാമൂഹ്യപ്രവർത്തകനുമായ പാണ ക്കാടു സെയ്ദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങൾ, ശാന്തിഗ്രാം ആശ്രമം ജനറൽ ക്ക്രകട്ടറിയും, ആത്മീയ ഗുരുവും, പ്രശസ്ത സാമൂഹ്യ പ്രവർത്തകനുമായ സ്വാമി ഗുരുരത്ന ജ്ഞാന തപ സിയും ഭ്ര്രദീപം തെളിച്ചു ഉൽഘാടനം ചെയ്തു.

 publive-image

തുടർന്ന്‌ വേൾഡ്‌ മലയാളി കൌൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള യൂറോപ്പ്‌ റീജിയൻ ചെയർമാൻ ജോളി തടത്തിൽ, യൂറോപ്പ്‌ റീജിയൻ പ്രസിഡന്റ്‌ ജോളി എം. പടയാട്ടിൽ, സ്രെകട്ടറി ബാബു തോട്ടപ്പിള്ളി, ഷൈബു ജോസഫ്‌. ഗ്രിഗറി മേടയിൽ തുടങ്ങിയ ഗ്ളോബൽ, റീജിയൻ ഭാരവാഹികൾ ദീപം തെളിച്ചു മത സൌഹൃദ സന്ദേശം പകർന്നു. അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതി തട സങ്ങൾ കാരണം വെർച്ചൽ പ്ളാറ്റ്ഫോമിൽ കയറുവാൻ കഴിയാതിരുന്ന താമരശേരി ബിഷപ്പ്‌ മാർ റെമിജിയോസ്‌ ഇഞ്ചനാനിക്കൽ ഈ മതസൗഹൃദ കൂട്ടായ്മക്കു ആശംസകൾ നേർന്നു സന്ദേശം അയച്ചു.

publive-image

വേൾഡ്‌ മലയാളി കൺസിൽ യൂറോപ്പ്‌ റീജിയൻ പ്രസിഡന്റ്‌ ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. ബഹുവിശ്വാസി സമൂഹമായ ഭാരതത്തെ ഒറ്റച്ചരടിൽ കോർത്തി ണക്കുവാൻ മഹാത്മാഗാന്ധിക്കു കഴിഞ്ഞത്‌ സർവ്വമത (പാർത്ഥനയിലൂടെയാണെന്നും അതു പോലെ ബഹുസ്വരതയിൽ നിന്നുകൊണ്ടു സമാധാനത്തിന്റേയും, സഹജീവിതത്തിന്റെയും, സഹജീവി സ്നേഹത്തിന്റെയും ശാന്തിസന്ദേശം നൽകുന്നതിനുവേണ്ടിയാണ്‌ വേൾഡ്‌ മല യാളി കൺസിൽ യൂറോപ്പ്‌ റീജിയൻ ഈസ്റ്റർ, ഈദ്‌, വിഷു ആഘോഷത്തിൽ, മത സൌഹൃദ സംഗമവേദിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

 publive-image

നമ്മുടെ ആഴത്തിലുള്ള ആധ്യാത്മിക ചിന്തകളും, ശ്രേഷ്ഠങ്ങളായ തത്വചിന്തകളും പല പാശ്ചാത്യ ചിന്താധാരകളെയും സ്വാധീനി ച്ചിട്ടും, ശ്രേഷ്ഠമായ ഈ ഇന്ത്യൻ വൈജ്ഞാനിക, താത്വിക ചിന്തകളെ തമസ്കരിച്ചുകൊ ണ്ട്‌, അൽപാൽപ്പമായുള്ള നമ്മുടെ കുറവുകളെ പർവതീികരിച്ചു ഭാരതത്തെ ഇകഴ്ത്തി കാണി ക്കുന്ന ഒരു പ്രവണത, ഭാരതത്തിൽ വർദ്ധിച്ചു വരുന്നതിൽ പ്രവാസികൾക്കുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു. വേൾഡ്‌ മലയാളി കൌൺസിൽ യൂറോപ്പ്‌ റീജിയൻ ചെയർമാൻ ജോളി തടത്തിലിന്റെ സന്ദേശത്തിനുശേഷം ആദരണീയരായ പാണക്കാട്‌ സെയ്ദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങളും, സ്വാമി ഗുരുരത്ന ജ്ഞാന തപസിയും മതസൗഹൃദം കൂട്ടായ്മയുടെ പ്രാധാനൃത്തെ ക്കുറിച്ച്‌ പ്രഭാഷണം നടത്തി.

മതസൗഹൃദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം സമ്മേളനങ്ങൾ ഈ കാലഘട്ടത്തിൽ വളരെ അനിവാര്യമാണെന്നും, ഇത്തരം കൂട്ടായ്മകൾ ഇനിയും സംഘടിപ്പിക്കണമെന്നും, ഇതിന്‌ നേതൃത്വം നൽകിയ വേൾഡ്‌ മലയാളി കൌൺസിൽ യൂറോപ്പ്‌ റീജിയൻ അഭിനന്ദനങ്ങളും, ആശംസകളും നേരുന്നതായി ബിഷപ്പ്‌ മാർ റെമിജിയോസ്‌ ഇഞ്ചനാനി തന്റെ സന്ദേശത്തിൽ പറഞ്ഞു. ഇതിൽ പങ്കെടുത്തവർക്ക്‌ ഇതൊരു വലിയൊരു അനുഭവമായിട്ടുണ്ടാകുമെന്ന്‌ പിതാവ്‌ പറഞ്ഞു.

publive-image

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന പ്രവാസി മലയാളികൾക്കിടയിൽ പാലങ്ങൾ പണിതു. അവരിൽ കൂട്ടായ്മയുണ്ടാക്കി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്ന വേൾഡ്‌ മലയാളി കൌൺസിൽ യൂറോപ്പ്‌ റീജിയണിന്റെ ഈ മഹത്തായ മത സൌഹൃദ സംഗമ സമ്മേളനത്തിൽ പങ്കെടുക്കുവാനായി തന്നെ ക്ഷണിച്ചുതു വലിയൊരു അംഗീകാരമായി കാണുന്നുവെന്നും അതിന്‌ കൃതജ്ഞത പ്രകടിപ്പിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ്‌ പാണക്കാട്‌ സെയ്ദ്‌ മുന വൃറലി ശിഹാബ്‌ തങ്ങൾ തന്റെ പ്രഭാഷണം ആരംഭിച്ചത്‌. വേൾഡ്‌ മലയാളി കൺസിൽ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രശംസിച്ച അദ്ദേഹം പതിനെട്ടുവർഷമായി വധശിക്ഷ വിധിച്ചു ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ റാഹിമിന്റെ മോചനത്തിനായി പ്രവാസി മലയാ ളികൾ മുപ്പത്തിനാലു കോടി രൂപ സമാഹരിച്ചുതായി അറിയിച്ചു. 

ലോകത്തിന്റെ ഏതുകോണി ലായാലും മലയാളി എന്ന വികാരം അവരെ ഒരുമിപ്പിക്കുന്നുവെന്നും തങ്ങളുടെ തനായ സംസ്‌കാരത്തിൽ അഭിമാനം കൊള്ളുന്നവരുമാണ്‌ മലയാളികൾ എന്നും അദ്ദേഹം പറഞ്ഞു. ഇതര മതസ്ഥരാണെങ്കിലും മലയാളികൾ എല്ലാ കാലത്തും കണക്ക്‌ സൂക്ഷിച്ചുകൊണ്ടിരി ക്കുന്ന സഹവർത്തിത്വം ലോകത്തിനുമുന്നിൽ നമുക്ക്‌ മതിപ്പുണ്ടാക്കിയിട്ടുണ്ട്‌. നമ്മുടെ വിശ്വാ സങ്ങൾ നമ്മുടെ മനസിനെയും ശരീരത്തെയും സംസ്കരിച്ചെടുക്കുവാനുള്ളതായി കണ്ടു കൊണ്ട്‌ ഈസ്റ്റർ, ഈദ്‌, വിഷു, ഓണം തുടങ്ങിയ ആഘോഷങ്ങൾ നമുക്ക്‌ ഒരുമിച്ചു ആഘോ ഷിക്കുവാൻ കഴിയുന്നതാണ്‌ നമ്മുടെ പ്രതേയകതയെന്നും അദ്ദേഹം ലോകപ്രശസ്തയായ ഫ്രഞ്ച്‌ സാഹിത്യകാരി ഡൊമിനിക്ക പിലാക്ക തന്റെ പുസ്തകത്തിൽ കേരളത്തെപ്പറ്റി എഴു തിയ വരികൾ ഉച്ചരിച്ചുകൊണ്ട്‌ പറഞ്ഞു.

 publive-image

വിവിധ മതത്തിൽ വിശ്വസിക്കുന്ന നമ്മൾ ഒരു വലിയ മാലയിൽ കോർത്തിണക്കിയ മുത്തുമണികളെപോലെയാണെന്നും അദ്ദേഹം തന്റെ പ്രഭാഷ ണത്തിൽ സൂചിപ്പിച്ചു. വിശ്വാസങ്ങൾക്കുപരിയായി സ്നേഹത്തിന്റെ കടതുറന്നു സാഹോദ രൃത്തെയാണ്‌ നാം സൃഷ്ടിച്ചെടുക്കേണ്ടതെന്നും തന്റെ പിതാവ്‌ ഉൾപ്പെടെ ശ്രീനാരായണ ഗുരു, ശ്രീകരുണാകര വിശ്വസ്വാമിനി തുടങ്ങിയവർ അതാണ്‌ നമ്മെ കാണിച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള സഹവർത്തിത്വമാണ്‌ നമ്മുടേതെന്നും നൂറ്റാ ണ്ടുകൾക്കുമുൻപ്‌ കേരളത്തിലേക്കുവന്ന മുസ്ലീമുകളേയും ക്രിസ്ത്യാനികളേയും സ്വീകരി ച്ചത്‌ ഹിന്ദുവിശ്വാസികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പ്‌ റീജിയൻ ഒരുക്കിയ ഈ മത സൗഹൃദ കൂട്ടായ്മ ഈ കാലഘട്ടത്തിന്റെ ചരിത്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

മതസൌഹൃദത്തിന്റെ പര്യായമായി ഭാരതം ലോകത്തിനുമുന്നിൽ നിൽക്കുന്നുണ്ടെങ്കിലും അടു ത്തകാലത്ത്‌ ഉടലെടുക്കുന്ന ചില അസ്വാരസ്യങ്ങൾ പ്രതേകിച്ചു തെരഞ്ഞെടുപ്പു കാലങ്ങ ളിൽ കാണപ്പെടുന്നത്‌. നമ്മെ എല്ലാവരെയും അസ്വസ്ഥരാക്കുന്നുണ്ടെന്ന്‌ സ്വാമി ഗുരുരത്ന ജ്ഞാനതപസി തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. കേരളത്തിലെ പൊതുസമൂഹത്തിൽ, അനാരോഗ്യകരമായ മതസ്പർദ്ധ വളർത്തുവാൻ ചില തൽപരകക്ഷികൾ ശ്രമിക്കുന്നുണ്ടെന്നു അവരാണ്‌ അമ്പലത്തിന്റെ മുന്നിൽചെന്നു പ്രദക്ഷിണം നടത്തുന്നതും, ബാങ്കുവിളികളുടെ സമയത്ത്‌ രാമ കീർത്തനം ആലപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

publive-image

എല്ലാ രാജ്യങ്ങളിലും ന്യൂനപക്ഷമായി കഴിയുന്ന വിഭാഗങ്ങളെ അവർ ഹിന്ദുവായാലും മുസ്ലീ മായാലും, ക്രിസ്ത്യാനി ആയാലും മറ്റു ഏതു മതസ്ഥരായാലും അവരെ ആ രാജ്യത്തിന്റെ ഭാഗമായി മാറ്റുവാനുള്ള ശുഷ്കാന്തിയും നിഷ്കർഷതയും കാണിക്കേണ്ടത്‌ മതത്തിന്റെയോ ആത്മീയതയുടെയോ മുന്നിൽ നിൽക്കുന്നവർ മാത്രമല്ല അതാത്‌ രാജ്യങ്ങളിലെ ഭരണാധിക ളാണ്‌. ഒട്ടേറെ വൈവിധ്യങ്ങളുള്ള ഇന്ത്യൻ ജനതയുടെ ഇടയിൽ മതസ്പർധ വളർത്താതെ, ഏകോദര സഹോദരങ്ങളെപോലെ കഴിയുവാനുള്ള സാഹചര്യം നാം സൃഷ്ടിച്ചെടുക്കണം. അങ്ങനെയൊരു ചിന്ത ജനങ്ങളിൽ വളർത്തിയെടുക്കണം.

ലോകത്തിലെ എല്ലാ തലങ്ങളിലുമുള്ള മലയാളികളെ ഏകോതര സഹോദരങ്ങളെപ്പോലെ കോർത്തിണക്കുന്ന, കാരുണൃപ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വേൾഡ്‌ മലയാളി കൌൺസിൽ എന്ന ഈ മഹാപ്രസ്ഥാനം ഒരുക്കിയ മതസൌഈഹൃദ കൂട്ടായ്മയിൽ പങ്കെടുക്കു വാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്‌. ഇത്തരം പ്ളാറ്റ്‌ഫോമിലൂടെ പ്രവാസി മലയാളികൾ മത സ്പർദ്ധ വളർത്തുന്ന അനാരോഗൃകരമായ പ്രവണതകളെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പു കഴിഞ്ഞതിന്റെ പിറ്റേന്നുതന്നെ ഇത്തരത്തിലുള്ള മത സാൌഹൃദകൂട്ടായ്മ ഒരുക്കുവാൻ മുന്നിട്ടുവന്ന വേൾഡ്‌ മലയാളി കൺസിൽ യൂറോപ്പ്‌ റീജി WA സ്വാമി ഗുരുരത്ന ജ്ഞാന തപസി അഭിനന്ദനങ്ങൾ നേർന്നു.

വേൾഡ്‌ മലയാളി കൌൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ള, ജനറൽ സ്വെര്രട്ടറി പിന്റോ കന്നമ്പള്ളി, വൈസ്‌ ചെയർപേഴ്‌സൻ മേഴ്‌സി തടത്തിൽ, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ അറമ്പൻകുടി, യൂറോപ്പ്‌ റീജിയൻ ജനറൽ സ്വെകട്ടറി ബാബു തോട്ടപ്പിള്ളി, അമേരിക്കൻ റിജി യൻ പ്രസിഡന്റ്‌ ജോൺസൻ തലശല്ലൂർ, ഇന്ത്യാ റീജിയൻ ജനറൽ സ്വെക്രട്ടറി ഡോ. അജി അബ്ദുള്ള, എൻ.ആർ.കെ.പ്രസിഡന്റ്‌ അബ്ദുൾ ഹാക്കിം, ജർമൻ പ്രൊവിൻസ്‌ പ്രസിഡന്റ്‌ ജോസ്‌ കുമ്പിളുവേലിൽ, ഐർലണ്ട്‌ പ്രൊവിൻസ്‌ പ്രസിഡന്റ്‌ ബിജു സെബാസ്റ്റ്യൻ, യു.കെ. നോർത്ത്‌ വെസ്റ്റ്‌ പ്രൊവിൻസ്‌ പ്രസിഡന്റ്‌ സെബാസ്റ്റ്റൻ ജോസഫ്‌, ഗ്ലോബൽ ആർടസ്‌ ആന്റ്‌ കൾച്ചറൽ ഫോറം പ്രസിഡന്റ്‌ ചെറിയാൻ ടി കീക്കാട്‌, ദുബായ്‌ പ്രൊവിൻസ്‌ ചെയർമാൻ കെ.എ.പോൾസൻ, ജർമൻ പ്രൊവിൻസ്‌ എക്സിക്യൂട്ടീവ്‌ കൺസിൽ മെമ്പർ പ്രൊഫസർ ഡോ. അന്നക്കുട്ടി ഫിൻഡെ, പ്രസിധ സാഹിതൃകാരനും, സാംസ്കാരിക നായകനുമായ കാരൂർ സോമൻ തുടങ്ങിയവർ മതസൌഈഹൃദ സന്ദേശം നൽകി.

publive-image 

അമേരിക്കൻ റീജിയണിൽ നിന്നുള്ള തിരുവാതിര നൃത്തം നോർത്ത്‌ ടെക്സാസ്‌ പ്രൊവിൻസിൽ നിന്നുള്ള ശ്രീമതി സ്മിത ഷാൻ മാത്യു, യൂറോപതൃൻ ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ്‌ പാത്തിക്കൻ, സിറിയക്‌ ചെറുകാട്‌, ശ്രീമതി ശ്രീജ ഷിൽഡ്കാംമ്പ്‌ തുടങ്ങിയവർ ചടുലമായ നൃത്തചുവടുകളിലൂടെ, ശ്രുതിമധുരമായ ഗാനങ്ങളിലൂടെ ഈ മതസൌഹ്ൃദ കൂട്ടാ യ്മയെ കൂടുതൽ ധന്യമാക്കി.

വേൾഡ്‌ മലയാളി കൌൺസിൽ ഗ്ളോബൽ വൈസ്‌ ചെയർമാനും കലാസാംസ്‌കാരികരം ഗത്ത്‌ തനതായ വൃക്തിമുര്ര പതിപ്പിച്ചിട്ടുള്ളതുമായ ശ്രീ. ഗ്രിഗറി മേടയിലും, മികച്ച പ്രാസം ഗികയും, നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർത്ഥിനിയുമായ അന്ന ടോമും ചേർന്നാണ്‌ ഈ കലാസാംസ്കാരിക വേദി മോഡറേഷൻ ചെയ്തത്‌. കമ്പ്യൂട്ടർ എൻജിനീയറായ നിതീഷ്‌ ഡേവീസ്‌ ആണ്‌ ടെക്നിക്കൽ സപ്പോർട്ട നൽകിയത്‌.

വേൾഡ്‌ മലയാളി കനൺസിൽ ഗ്ളോബൽ വൈസ്‌ പ്രസിഡന്റ്‌ കണ്ണു ബെക്കർ, ഗ്ളോബൽ ര്രഷറർ സാം ഡേവീഡ്‌ മാത്യും, ടൂറിസം ഫോറം പ്രസിഡന്റ്‌ തോമസ്‌ കണ്ണങ്കേരിൽ, ജർമൻ പ്രൊവിൻസ്‌ ജനറൽ സ്വെകട്ടറി ചിനു പടയാട്ടിൽ, (പ്രസിദ്ധ ഫോട്ടോ ഗ്രാഫറും, ജർമൻ പ്രൊവിൻസ്‌ എക്സിക്യൂട്ടീവ്‌ മെമ്പറുമായ ജോൺ മാത്യു, യൂറോപ്പ്‌ റീജിയൻ വൈസ്‌ പ്രസി ഡന്റ്‌ രാജു കുന്നക്കാട്ട്‌, (രഷറർ ഷൈബു ജോസഫ്‌, പ്രസിദ്ധ എഴുത്തുകാരനും, മന.ശാസ്രത വിദഗ്ധനുമായ ഡോ. ജോർജ്‌ കാളിയാടൻ തുടങ്ങിയവർ ഈ മതസൗഹൃദ കൂട്ടായ്മയിൽ സജീവമായി പങ്കെടുത്തു.

publive-image

വേൾഡ്‌ മലയാളി കൌൺസിൽ ഗ്ളോബൽ വൈസ്‌ ചെയർമാൻ ഗ്രിഗറി മേടയിൽ കൃതജ്ഞത പറഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാ നത്തെ ശനിയാഴ്ച വേൾഡ്‌ മലയാളി കൺസിൽ യൂറോപ്പ്‌ റീജിയൻ ഒരുക്കുന്ന ഈ കലാ സാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം മെയ്‌ 25-00 തീയതി ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ (UK time) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്‌. ഈ കലാസാംസ്‌കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തുന്ന ഈ കലാസാംസ്‌കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച്‌ സംവദി ക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്‌. എല്ലാ പ്രവാസി മലയാളികളെയും ഈ കലാസാംസ്‌കാരിക കൂട്ടായ്മയിലേക്ക്‌ വേൾഡ്‌ മല യാളി കൌൺസിൽ യൂറോപ്പ്‌ റീജിയൻ സ്വാഗതം ചെയ്യുന്നു. 

 

Advertisment