11 മക്കളും 41 പേരക്കുട്ടികളും; ലോകത്തെ ഏറ്റവും പ്രായം കൂടിയ  വ്യക്തി 114-ാം വയസില്‍ അന്തരിച്ചു

New Update
2221556-perez-mora.webp

കാരക്കാസ് (വെനസ്വേല): ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ 2022-ല്‍ ഇടം നേടിയ ജുവാന്‍ വിസെന്റെ പെരെസ് മോറ അന്തരിച്ചു. 114 വയസായിരുന്നു. വെനസ്വേല പ്രസിഡന്റ് നിക്കോളസ് മഡൂറോ മരണവിവരം ഔദ്യോഗികമായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

Advertisment

114 വയസുള്ളപ്പോള്‍ യുവാന്‍ വിസെന്റെ പെരെസ് മോറ നിത്യതയിലേക്ക് കടന്നതായി വെനിസ്വേലന്‍ പ്രസിഡന്റ് എക്‌സില്‍ കുറിച്ചു. 

2022 ഫെബ്രുവരി നാലിന് 112 വയസും 253 ദിവസവും പ്രായമായപ്പോഴാണ് പെരെസ് മോറ ഗിന്നസ് റെക്കോഡിനുടമയായത്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോഡാണ് മോറ സ്വന്തമാക്കിയത്.

11 കുട്ടികളുടെ പിതാവായ ഇദ്ദേഹത്തിന് 2022ലെ കണക്കനുസരിച്ച് 41 പേരക്കുട്ടികളും, 18 കൊച്ചുമക്കളും, ഇവര്‍ക്ക് 12 മക്കളുമുണ്ട്.

1909 മേയ് 27ന് ആന്‍ഡിയന്‍ സംസ്ഥാനമായ താച്ചിറയിലെ എല്‍ കോബ്രെ പട്ടണത്തില്‍ ടിയോ വിസെന്റെ എന്ന കര്‍ഷകന്റെ 10 മക്കളില്‍ ഒമ്പതാമനായാണ് പെരെസ് മോറ ജനിച്ചത്. അച്ഛനും സഹോദരങ്ങള്‍ക്കും ഒപ്പം കാര്‍ഷിക മേഖലയിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചു വന്നത്. കാര്‍ഷിക-കുടുംബ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിരുന്നു

Advertisment