കഞ്ചാവ് നിയമവിധേയമാക്കാന്‍ ട്രംപ്; അപകടം കുറഞ്ഞ മയക്കുമരുന്നിന്റെ വിഭാഗത്തില്‍ പെടുത്തും

New Update
Trump

കഞ്ചാവ് നിയമവിധേയക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നു. അപകടം കുറഞ്ഞ മയക്കുമരുന്ന് വിഭാഗത്തിലേക്ക് കഞ്ചാവിനെ പുനര്‍വര്‍ഗീകരിക്കാനാണ് നീക്കം. അടുത്ത ഏതാനും ആഴ്ചകളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.

Advertisment

കഞ്ചാവിന് വലിയ ഔഷധഗുണമുണ്ടെന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ള വസ്തുക്കള്‍ക്ക് ഉള്ളത് പോലെ കഞ്ചാവിന്റെ മോശം വശങ്ങളും താന്‍ കേട്ടിട്ടുണ്ട്. ചിലയാള്‍ക്കാര്‍ കഞ്ചാവ് ഇഷ്ടപ്പെടുന്നു. ചിലര്‍ വെറുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ അഭിപ്രായപ്രകടനത്തെ തുടര്‍ന്ന് കഞ്ചാവുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 24 എണ്ണത്തില്‍ വിനോദത്തിനടക്കം കഞ്ചാവ് പൂര്‍ണമായും നിയമവിധേയമാണ്.

അതേസമയം, ഫെഡറല്‍ തലത്തില്‍ കഞ്ചാവിന്റെ ഉപയോഗവും കൈവശം വെക്കലും കുറ്റകരമാണ്. ഹെറോയ്ന്‍, എല്‍ എസ് ഡി, എക്‌സ്റ്റസി എന്നിവയെല്ലാമുള്ള ഷെഡ്യൂള്‍ വണ്‍ മയക്കുമരുന്നിലാണ് നിലവില്‍ കഞ്ചാവുമുള്ളത്. നിലവില്‍ മെഡിക്കല്‍ ഉപയോഗത്തിന് സ്വീകാര്യമല്ലാത്തവയാണ് ഈ വിഭാഗത്തില്‍ പെടുക.

Advertisment