ട്രംപ് ഭരണകൂടത്തിന് തിരിച്ചടി? ഇറക്കുമതി തീരുവ വർധനയുടെ നിയമപരമായ അടിത്തറയിൽ സംശയം പ്രകടിപ്പിച്ച് യുഎസ് സുപ്രീം കോടതി

New Update
trump

വാഷിങ്ടൺ: ട്രംപ് ഭരണകൂടം വ്യാപകമായി നടപ്പാക്കുന്ന ആഗോളതലത്തിലുള്ള ഇറക്കുമതി തീരുവ വർധനയുടെ നിയമപരമായ അടിത്തറയിൽ സംശയം പ്രകടിപ്പിച്ച് യുഎസ് സുപ്രീം കോടതി. നികുതി ചുമത്താനുള്ള പ്രസിഡൻ്റിൻ്റെ അധികാരത്തെ ജസ്റ്റിസുമാർ ചോദ്യം ചെയ്തു.

ട്രംപ് നടപ്പാക്കിയ തീരുവ വർധനയിൽ ബുധനാഴ്ച വാദം കേൾക്കവെയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. ട്രംപിൻ്റെ വിവാദ സാമ്പത്തിക നയങ്ങൾക്കെതിരെ നടക്കുന്ന നിർണായക നിയമ പോരാട്ടമാണിത്.

Advertisment

ട്രംപ് ഭരണകൂടത്തിൻ്റെ നിലപാടിനെ യുഎസ് സുപ്രീം കോടതി ജഡ്ജിമാർ പോലും സംശയത്തോടെയാണ് വീക്ഷിച്ചത്. "ട്രംപിൻ്റെ നടപടി അമേരിക്കൻ ജനതയ്ക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുന്നത് പോലെയാണ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് യുഎസ് കോൺഗ്രസിൻ്റെ അധികാരമാണ്," ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് പറഞ്ഞു.

ഈ വർഷമാദ്യം തുടരെ എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഒരു ഘോഷയാത്രയാണ് ഉണ്ടായത്. 1977ലെ ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്റ്റ് (ഐഇഇപിഎ) നിയമമാണ് ഡൊണാൾഡ് ട്രംപ് ഇതിനായി പ്രയോഗിച്ചത്.

ദേശീയ അടിയന്തരാവസ്ഥ പോലുള്ള ചില സാഹചര്യങ്ങളിൽ അന്താരാഷ്ട്ര ഇടപാടുകൾ നിയന്ത്രിക്കാനോ നിരോധിക്കാനോ പ്രസിഡൻ്റിന് അധികാരം നൽകുന്ന നിയമമാണിത്. യുഎസിലേക്കുള്ള ഇറക്കുമതിക്ക് അദ്ദേഹം നിരവധി രാജ്യങ്ങൾക്ക് മേൽ അന്യായമായി ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഈ നിയമത്തിൻ്റെ ഉപയോഗമാണ് യുഎസ് സുപ്രീം കോടതി പുനഃപരിശോധിക്കുന്നത്.

Advertisment