Advertisment

സ്‌പെയിനിലെ മിന്നൽ പ്രളയം, ദുരിത ബാധിത മേഖലയിലേക്ക് 10,000 സൈനികരെ വിന്യസിച്ച് പ്രധാനമന്ത്രി

New Update
spain-flood 123

സ്‌പെയിനിലെ വെള്ളപ്പൊക്കത്തിൽ വലയുന്ന ജനങ്ങൾക്ക് കൈത്താങ്ങുമായി സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ദുരിത ബാധിത മേഖലയായ വലൻസിയയിലേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി 10,000ത്തോളം സൈനികരെയും പൊലീസിനെയും വിന്യസിച്ചു. വലൻസിയ പ്രദേശത്തുണ്ടായ വെള്ളപ്പൊക്കത്തിൽ ഇരുന്നൂറിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്.

Advertisment

മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും വിനാശകരമായ വെള്ളപ്പൊക്കത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വലൻസിയയിലെ റോഡുകളെല്ലാം പുഴകളായെന്നും ലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

 

Advertisment