ട്രംപിന്റെ ശത്രു, ഡെമോക്രാറ്റുകളുടെ വഴികാട്ടി; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി നാന്‍സി പെലോസി

New Update
333-11-07_thr5wd6e_Nancy-Pelosi-RETIREMENT

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായും, ഇനി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്നും പെലോസി അറിയിച്ചു. യുഎസ് രാഷ്ട്രീയത്തിലെ പെണ്‍പുലിയെന്നും, ഉരുക്കുവനിതയെന്നും പേരുകേട്ട പെലോസി, യുഎസ് പ്രതിനിധി സഭയുടെ ആദ്യ വനിതാ സ്പീക്കര്‍ കൂടിയാണ്.

Advertisment

1987 ല്‍ 47ാമത്തെ വയസില്‍ കാലിഫോര്‍ണിയയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലേക്ക് എത്തിയ നാന്‍സി പെലോസി, നാല് പതിറ്റാണ്ടിനു ശേഷമാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. 

2026 ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നും, സഭയിലെ തന്റെ കാലാവധി അവസാനിക്കുന്ന 2027ഓടെ ഔദ്യോഗികജീവിതത്തിന് വിരാമമാകുമെന്നും പെലോസി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഇതോടെ ഡോമോക്രാറ്റ് ക്യാമ്പിന് നഷ്ടപ്പെടുന്നത് കരുത്തുറ്റ നേതാക്കളില്‍ ഒരാളെയാണെങ്കില്‍, പ്രസിഡന്റ് ട്രംപിനെ വിട്ടുപോകുന്നത് നിഴലായി പിന്തുടര്‍ന്ന രാഷ്ട്രീയ ശത്രുവാണ്.

Advertisment