കാനഡ: അന്താരാഷ്ട്ര പഠന പെര്‍മിറ്റുകള്‍ക്ക് കാനഡ പരിധി ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കനേഡിയന്‍ കോളേജുകളും സര്‍വകലാശാലകളും കടുത്ത പ്രതിസന്ധിയിലായി.നിയന്ത്രണം മൂലം പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കുത്തനെയുള്ള ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വിദേശ വിദ്യാര്‍ത്ഥികലെ പ്രവേശിപ്പിക്കുന്നത സംബന്ധിച്ച നയപരമായ ഈ മാറ്റം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ, പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ളവരെ വളരെയധികം ആശ്രയിക്കുന്ന കനേഡിയന്‍ കോളേജുകളെയും സര്‍വകലാശാലകളെയും സാരമായി ബാധിച്ചിരിക്കുകയാണ്.
ഈ മാറ്റത്തിന്റെ ഫലമായി വ്യാപകമായ പിരിച്ചുവിടലുകള്‍, പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയേക്കുമെന്ന ആശങ്കകള്‍ എന്നിവ വ്യാപകമായി.
ബ്രിട്ടീഷ് കൊളംബിയ പോലുള്ള പ്രവിശ്യകളിലെയും റിപ്പോര്‍ട്ടില്‍ കണക്കാക്കാത്ത മറ്റ് സ്ഥാപനങ്ങളിലെയും അധിക നഷ്ടം ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനകം ഏകദേശം 998 മില്യണ്‍ ഡോളര്‍ (8,000 കോടി രൂപ) നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനകം തന്നെ ഗണ്യമായ സാമ്പത്തിക പ്രത്യാഘാതം സംഭവിച്ചിട്ടുണ്ട്. വരുമാനം ഒറ്റയടിക്ക് പതിനായിരക്കണക്കിന് ഡോളര്‍ കുറയുമെന്നതിനാല്‍ നിരവധി കോളേജുകള്‍ നിരവധി കോഴ്സുകള്‍ നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.