/sathyam/media/media_files/2026/02/28/untitled-2026-02-28-14-16-58.jpg)
വാഷിംഗ്ടണ്‍: ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തിന് എതിരെയുള്ള പോരാട്ടത്തില്‍ അന്തിമ വിജയം സുനിശ്ചിതമാണെന്ന് ഇറാന്റെ മുന്‍ ഷായുടെ മകന്‍ റെസ പഹ്ലവി. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനില്‍ സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
നിലവില്‍ വാഷിംഗ്ടണില്‍ പ്രവാസ ജീവിതം നയിക്കുന്ന റെസ പഹ്ലവി, സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
'നമ്മള്‍ അന്തിമ വിജയത്തിന് തൊട്ടടുത്താണ്. എത്രയും വേഗം നിങ്ങളുടെ അരികിലെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് ഒന്നിച്ച് ഇറാനെ തിരിച്ചുപിടിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യാം,' അദ്ദേഹം ഇറാന്‍ ജനതയോടായി പറഞ്ഞു. 1979-ലെ വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട ഇറാന്‍ രാജകുടുംബത്തിലെ കണ്ണിയായ പഹ്ലവി, നിലവിലെ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us