ഇറാനിൽ യുഎസ്-ഇസ്രായേൽ വ്യോമാക്രമണം: 108 വിദ്യാർത്ഥികൾ ഉൾപ്പെടെ 201 മരണം; 700-ലധികം പേർക്ക് പരിക്ക്

മിനാബ് സ്‌കൂളിന് നേരെ നടന്ന ആക്രമണത്തില്‍ 108 കുട്ടികള്‍ 'രക്തസാക്ഷിത്വം' വരിച്ചതായി ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ടെഹ്‌റാന്‍: ഇറാനില്‍ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 201 ആയി ഉയര്‍ന്നതായി ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു.

Advertisment

ശനിയാഴ്ച വൈകുന്നേരം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 747 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ നഗരമായ മിനാബിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 108 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത് ലോകത്തെ നടുക്കുന്ന ദാരുണ സംഭവമായി മാറി.


മിനാബ് സ്‌കൂളിലെ രക്ഷാപ്രവര്‍ത്തനവും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയയും ഇപ്പോഴും തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റെഡ് ക്രസന്റ് വക്താവ് വ്യക്തമാക്കി.


മിനാബ് സ്‌കൂളിന് നേരെ നടന്ന ആക്രമണത്തില്‍ 108 കുട്ടികള്‍ 'രക്തസാക്ഷിത്വം' വരിച്ചതായി ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, മറ്റ് പ്രമുഖ സര്‍ക്കാര്‍ നേതാക്കള്‍ എന്നിവര്‍ കൊല്ലപ്പെട്ടു.


'അധിനിവേശ ശക്തികള്‍ ചെയ്യുന്ന എണ്ണമറ്റ കുറ്റകൃത്യങ്ങളുടെ പട്ടികയിലെ മറ്റൊരു കറുത്ത പേജാണ് ഈ ക്രൂരകൃത്യം,' എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രതികരിച്ചു.


ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും ഭരണകൂടത്തെയും ലക്ഷ്യം വെച്ച് തുടങ്ങിയ ആക്രമണം ജനവാസ മേഖലകളിലേക്കും സ്‌കൂളുകളിലേക്കും വ്യാപിച്ചത് വലിയ മനുഷ്യാവകാശ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. പരിക്കേറ്റ 700-ലധികം ആളുകളില്‍ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘാതങ്ങളിലൊന്നായി ഈ ദിനം മാറിക്കഴിഞ്ഞു.

Advertisment