/sathyam/media/media_files/2026/03/03/untitled-2026-03-03-09-26-11.jpg)
ടെഹ്റാന്‍: ഇറാനില്‍ നടന്ന യുഎസ്-ഇസ്രായേല്‍ സംയുക്ത സൈനിക നീക്കത്തില്‍ 96 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരില്‍ 85 പേര്‍ സാധാരണക്കാരാണെന്നും 11 പേര്‍ സൈനിക ഉദ്യോഗസ്ഥരാണെന്നും യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറാന്റെ 13 പ്രവിശ്യകളിലായി കുറഞ്ഞത് 56 സൈനിക നടപടികള്‍ നടന്നതായി സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണം രൂക്ഷമായതോടെ സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിമാറുന്നത്.
കൊല്ലപ്പെട്ടവരുടെ കൃത്യമായ വിവരങ്ങളും പരിക്കേറ്റവരുടെ എണ്ണവും സംബന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നതേയുള്ളൂ. പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലാണ് ഈ പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us