ഇറാന് കർശന മുന്നറിയിപ്പുമായി സൗദി അറേബ്യ; ഖേദപ്രകടനം നടത്തി ഇറാൻ പ്രസിഡന്റ്; തെഹ്‌റാനിൽ രാഷ്ട്രീയ ഭിന്നത

അയല്‍രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ സൈനിക നടപടികളിലുണ്ടായ നാശനഷ്ടങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു

New Update
Untitled

ടെഹ്റാന്‍: യുഎസ്-ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ.

Advertisment

മേഖലയിലെ സമാധാനത്തിനായി നയതന്ത്ര പരിഹാരങ്ങള്‍ തേടുമെങ്കിലും, സൗദി അറേബ്യയുടെ മണ്ണിലോ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കോ നേരെ ആക്രമണമുണ്ടായാല്‍ കടുത്ത തിരിച്ചടി നല്‍കാന്‍ മടിക്കില്ലെന്ന് റിയാദ് വ്യക്തമാക്കി.


അയല്‍രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ സൈനിക നടപടികളിലുണ്ടായ നാശനഷ്ടങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനായിരുന്നു ഈ നീക്കം.


എന്നാല്‍ പെസെഷ്‌കിയാന്റെ ഈ പ്രസ്താവന ഇറാനിലെ പുതിയ ഭരണകൂടത്തിനുള്ളില്‍ വലിയ വിള്ളലുണ്ടാക്കി. ഇറാന്റെ കരുത്തരായ റെവല്യൂഷണറി ഗാര്‍ഡ്സ് നേതാക്കളും മതനേതാക്കളും പ്രസിഡന്റിനെതിരെ രംഗത്തെത്തി.

ആഭ്യന്തര സമ്മര്‍ദ്ദം ശക്തമായതോടെ, നടത്തിയ ഖേദപ്രകടനം പിന്‍വലിക്കാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍ നിര്‍ബന്ധിതനായി.

Advertisment