ഡല്‍ഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുകയാണ്. അതേസമയം, ഇസ്രായേല്‍ സൈന്യം ഇറാനിയന്‍ മേജര്‍ ജനറല്‍ അലി ഷദ്മാനിയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തി. നാല് ദിവസം മുമ്പാണ് അദ്ദേഹം ചുമതലയേറ്റത്.
വെള്ളിയാഴ്ച ഇറാനെതിരായ ആദ്യ ആക്രമണങ്ങളില്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ മേജര്‍ ജനറല്‍ ഗുലാം അലി റാഷിദിന് പകരമായാണ് ഷാദ്മാനിയെ നിയമിച്ചത്.
ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇറാന്റെ മിലിട്ടറി എമര്‍ജന്‍സി കമാന്‍ഡ് എന്നറിയപ്പെടുന്ന ഖതം-അല്‍-അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനത്തെ മേജര്‍ ജനറല്‍ അലി ഷദ്മാനി നാല് ദിവസത്തോളം നയിച്ചു.
വെള്ളിയാഴ്ച ഇറാനെതിരായ ഇസ്രായേലിന്റെ ആദ്യ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഗോലം അലി റാഷിദിന് പകരക്കാരനായി ഷദ്മാനി ചുമതലയേറ്റിരുന്നു.
ഇറാനിലെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറും യുദ്ധ മേധാവിയുമായിരുന്നു മേജര്‍ ജനറല്‍ ഷാദ്മാനി എന്ന് ഇസ്രായേലി പ്രതിരോധ സേന പറയുന്നു.
ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുമായി ഏറ്റവും അടുത്ത സൈനിക വ്യക്തിയായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു. 'റവല്യൂഷണറി ഗാര്‍ഡുകളെയും ഇറാനിയന്‍ സായുധ സേനയെയും ഷാദ്മാനി നയിച്ചിരുന്നു' എന്ന് ഐഡിഎഫ് പറയുന്നു.
ഖതം-അല്‍-അന്‍ബിയ ആസ്ഥാനത്തിന്റെ ഡെപ്യൂട്ടി ആയും ഇറാന്റെ സായുധ സേനയിലെ ഓപ്പറേഷന്‍സ് മേധാവിയായും ഷാദ്മാനി മുമ്പ് സേവനമനുഷ്ഠിച്ചിരുന്നുവെന്ന് ഐഡിഎഫ് പറയുന്നു.