/sathyam/media/media_files/2026/03/09/war-2026-03-09-20-01-15.jpg)
വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന്‍റെ എ​ണ്ണ സം​ഭ​ര​ണ​ശാ​ല​ക​ൾ​ക്ക് നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം.
ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തി​ന്‍റെ വ്യാ​പ്തി ഇ​ത്ര​യ​ധി​ക​മാ​യി​രി​ക്കു​മെ​ന്ന് അ​മേ​രി​ക്ക ക​രു​തി​യി​രു​ന്നി​ല്ല.
ഇ​റാ​നി​ലെ സാ​ധാ​ര​ണ​ക്കാ​രെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ഇ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​ത് തി​രി​ച്ച​ടി​ക്കു​മെ​ന്നാ​ണ് വാ​ഷിം​ഗ്ട​ണി​ന്‍റെ വി​ല​യി​രു​ത്ത​ൽ. രാ​ത്രി​യെ പ​ക​ലാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ്ഫോ​ട​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ടെ​ഹ്റാ​നി​ൽ ഇ​സ്ര​യേ​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​യ​തെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്.
എ​ണ്ണ​പ്പാ​ട​ങ്ങ​ൾ​ക്കും സം​ഭ​ര​ണ​ശാ​ല​ക​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണം ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യി. ഇ​ത് ലോ​ക സ​മ്പ​ദ്​വ്യ​വ​സ്ഥ​യെ​യും അ​മേ​രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര ഇ​ന്ധ​ന​വി​ല​യെ​യും ബാ​ധി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ആ​ശ​ങ്ക​യ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us