ഇറാൻ - അമേരിക്ക സംഘർഷം സംഭാഷണങ്ങളിലേക്ക്; തുർക്കിയിലോ ഒമാനിലോ ചർച്ച

New Update
ec577b2a-9afd-4934-88e6-b81ce93c2331

ജിദ്ദ: ആണവ വിഷയത്തിലും മറ്റ് കാര്യങ്ങളിലും ചർച്ചകൾ ആരംഭിക്കുമെന്ന് ഇരുപക്ഷവും പ്രഖ്യാപിച്ചതിനെത്തുടർന്ന്, ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി സമീപ ദിവസങ്ങളിൽ ഒരു പരിധിവരെ താൽക്കാലികമായെങ്കിലും ശമിച്ച നിലയിലായി.   സംഘർഷം പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിട്ടും   ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പിന്തിരിയുകയാണെന്ന  പ്രതീതിയാണ് പൊതുവേ.  

Advertisment

എന്നിരുന്നാലും, ഇറാനെതിരായ അമേരിക്കൻ ആക്രമണ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നു എന്നതാണ് അവസ്ഥ, പ്രത്യേകിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നിന്ന് അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ പ്രസ്താവനകൾ അവരുടെ  യുദ്ധക്കൊതി വെളിപ്പെടുത്തുന്നു.  ഇറാനിലേക്ക് ഇനിയും  വലിയ പടക്കപ്പലുകൾ പോകുന്നുണ്ടെന്നാണ്  ട്രംപ് ആവർത്തിച്ചത്.

അതേസമയം, ശത്രുവുമായി സംഭാഷണത്തിന്റെ  നീക്കങ്ങൾ ഇറാൻ നടത്തുന്നുവെന്നാണ് അവിടെ നിന്ന് വരുന്ന വാർത്തകൾ.   ഇറാൻ സമ്പുഷ്ടമായ യുറേനിയം സംബന്ധിച്ച  ചർച്ചയ്ക്ക്  സന്നദ്ധത  പ്രകടിപ്പിച്ചുവെന്നാണ്  പുറത്തുവരുന്ന വിവരങ്ങൾ.

മിഡിൽ ഈസ്റ്റ് മൊത്തത്തിൽ ചാമ്പലാക്കൻ കഴിയുന്ന  പടയും പടക്കോപ്പുകളും എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള സന്നാഹങ്ങളും വിന്യസിക്കുകയും  ഭീഷണികളും മുന്നറിയിപ്പുകളും അവിരാമം  പുറപ്പെടുവിക്കുകയും ചെയ്ത  അമേരിക്ക, അത് പ്രയോഗിക്കാൻ അമാന്തിക്കുന്നതിലെ കാര്യങ്ങളും കാരണങ്ങളും  പലവഴികളിലൂടെയാണ്  വിലയിരുത്തപ്പെടുന്നത്.  

9fee521f-f744-4fd1-ba10-a49a105ba14e

അതെന്തായാലും, അമേരിക്കയും ഇറാനും തമ്മിൽ ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള എല്ലാ സാധ്യതകളും  ആഴ്ചകളായി  നിലനിൽക്കുന്നതോടൊപ്പം തന്നെ അത്  വാക്ക്പോരിലും  ശക്തിപ്രകടനങ്ങളിലും മാത്രമായി പരിമിതപ്പെടുന്നുവെന്നതാണ് ഏറ്റവും പുതിയ  ചിത്രം.   ഒരു സമ്പൂർണ യുദ്ധം ഇളക്കി വിടാൻ എല്ലാ സന്നാഹങ്ങളും കൈകൊണ്ട അമേരിക്കയ്ക്കും ട്രംപിനും പുതിയ ചിത്രം  നൽകുന്ന ഛായ എന്താണെങ്കിലും മേഖലക്കും ലോകത്തിനാകെയും അത് സമ്മാനിക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല.  

അതേസമയം, ഇറാൻ - അമേരിക്ക സംഭാഷണത്തിന്റെ വേദിയിൽ അനിശ്ചിതത്വം  നിഴലിച്ചു.  തുർക്കി തലസ്ഥാനത്ത് നിന്ന് ഒമാൻ തലസ്ഥാനത്തേക്ക് ചർച്ച മാറ്റാൻ ഇറാൻ  അഭ്യർത്ഥിച്ചുവെന്നും ചർച്ചകൾ ആണവ വിഷയത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും  ആക്‌സിയോസ്  ഒരു അറബ് സ്രോതസ്സിനെ ഉദ്ധരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്യുന്നത് അടുത്ത വെള്ളിയാഴ്ച ഒമാനിൽ വെച്ചായിരിക്കും ഇറാൻ - അമേരിക്ക  ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.  

ചർച്ചകളുടെ വേദി  തുർക്കിയിൽ നിന്ന് മാറ്റാനുള്ള ഇറാന്റെ അഭ്യർത്ഥന ട്രംപ്  ഭരണകൂടം അംഗീകരിച്ചുവെന്നും ഈ ചർച്ചകളിൽ അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച ആശയവിനിമയങ്ങൾ  ഇപ്പോഴും തുടരുകയാണെന്നും  അതേ സ്രോതസ്സ് കൂട്ടിച്ചേർത്തു.

Nuclear talks with Iran made ‘very good progress’, says US

അതോടൊപ്പം, ട്രംപിന്റെ  ആക്രമം ഭീഷണി നിലക്കാതെ തുടരുകയും ചെയ്യുന്നുണ്ട്.  "അവർ (ഇറാൻ) ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നതായി തോന്നുന്നു.   അതിന് കഴിയുമോ കഴിയുമോ എന്ന് നമുക്ക് നോക്കാം.  കുറച്ച് മുമ്പ് അവർക്ക്  അതിനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും അത് ഫലിക്കാതെ വന്നപ്പോഴാണ്  ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായത്.   അത് ആവർത്തിക്കാൻ  ഇറാൻ  ആഗ്രഹിക്കുന്നില്ലെന്നാണ്  ഞാൻ കരുതുന്നു":   ട്രംപ് കഴിഞ്ഞ  ദിവസവും  ആവർത്തിച്ചു.

ഇറാനിയൻ ഡ്രോൺ വീഴ്ത്തിയിട്ടും ടെഹ്‌റാനുമായുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ്  സ്ഥിരീകരിച്ചിരുന്നു.  "ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് ഈ ആഴ്ച ഇറാനികളുമായി ചർച്ച നടത്താൻ തയ്യാറെടുക്കുകയാണ്. അതോടൊപ്പം, സൈനിക ബലപ്രയോഗം ഉൾപ്പെടെ നിരവധി ഓപ്ഷനുകലും  മേശപ്പുറത്ത് ഉണ്ടെന്ന്"  കരോലിൻ  തുടർന്നു.

യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിനടുത്തേക്ക് എത്തിയ ഇറാനിയൻ ഡ്രോണിനെ ആക്രമണാത്മകമായി യുഎസ് എഫ്-35സി യുദ്ധവിമാനം വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസിന്റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഇത് വന്നത്.

അതോടൊപ്പം,  അമേരിക്കയുമായുള്ള ചർച്ചകൾ തുർക്കിയിലല്ല, ഒമാനിൽ നടത്തണമെന്നും ആണവ വിഷയങ്ങളെക്കുറിച്ചുള്ള  ഉഭയകക്ഷി ചർച്ചകളിൽ മാത്രം ഒതുങ്ങണമെന്നും ഇറാൻ ആവശ്യപ്പെടുന്നുണ്ടെന്നും, ഇത്  ഏറെ ശ്രമകരമായ  നയതന്ത്ര ശ്രമങ്ങളെ  കൂടുതൽ സങ്കീർണ്ണമാക്കുന്നുവെന്നും  റിപോർട്ടുണ്ട്.

Advertisment