പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നാ​ല് യു​എ​സ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം

New Update
iran-attack-us-base

ടെ​ഹ്‌​റാ​ൻ: ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ഇ​റാ​നി​യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പ​ശ്ചി​മേ​ഷ്യ​യി​ലെ നാ​ല് പ്ര​ധാ​ന അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.

Advertisment

ഇ​റാ​ന്‍റെ സൈ​നി​ക വി​ഭാ​ഗ​മാ​യ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​നെ ഉ​ദ്ധ​രി​ച്ച് ഇ​റാ​നി​യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഫാ​ർ​സ് ആ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ഖ​ത്ത​റി​ലെ അ​ൽ ഉ​ദൈ​ദ് എ​യ​ർ ബേ​സ്, കു​വൈ​റ്റി​ലെ അ​ൽ സേ​ലം എ​യ​ർ ബേ​സ്, യു​എ​ഇ​യി​ലെ അ​ൽ ദാ​ഫ്ര എ​യ​ർ ബേ​സ്, ബ​ഹ്‌​റൈ​നി​ലെ യു​എ​സ് ഫി​ഫ്ത്ത് ഫ്ലീ​റ്റ് ആ​സ്ഥാ​നം എ​ന്നി​വി‌‌‌‌‌​ട​ങ്ങ​ളി​ലാ​ണ് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

'ഓ​പ്പ​റേ​ഷ​ൻ ഖ​തം അ​ൽ തൂ​ഫാ​ൻ' എ​ന്ന സൈ​നി​ക നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രേ​സ​മ​യം നാ​ല് രാ​ജ്യ​ങ്ങ​ളി​ലെ യു​എ​സ് താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച​ത്.

അ​ബു​ദാ​ബി, മ​നാ​മ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​സൈ​ൽ പ​ത​ന​ത്തെ​ത്തു​ട​ർ​ന്ന് ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി പ്രാ​ദേ​ശി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ത​ങ്ങ​ളു​ടെ ന​ഗ​ര​ങ്ങ​ളെ ആ​ക്ര​മി​ച്ചാ​ൽ മേ​ഖ​ല​യി​ലെ ഒ​രു അ​മേ​രി​ക്ക​ൻ താ​വ​ള​വും സു​ര​ക്ഷി​ത​മാ​യി​രി​ക്കി​ല്ലെ​ന്ന് ഐ​ആ​ർ​ജി​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ മി​സൈ​ലു​ക​ൾ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ചി​ല​ത് താ​വ​ള​ങ്ങ​ൾ​ക്ക് സ​മീ​പം പ​തി​ച്ച​താ​യാ​ണ് സൂ​ച​ന.

Advertisment