/sathyam/media/media_files/2024/11/17/HTIEdsdbdK3vrpffuCUn.jpg)
ടെ​ൽ അ​വീ​വ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ സൈനിക വിഭാഗമായ ഐആർജിസി (IRGC) അവകാശപ്പെട്ടു.
അത്യാധുനികമായ ഖൈബാർ (Khaibar) മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇറാൻ അറിയിച്ചു. ജറുസലേമിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം നടന്ന കാര്യം ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ നീക്കത്തിന് മറുപടിയായി മധ്യ ടെഹ്‌റാനിൽ ഇസ്രായേൽ അതിശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. ഇറാൻ ഭരണകൂടത്തിലെ പ്രമുഖരെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) വ്യക്തമാക്കി.
ഇറാന്റെ മിസൈലുകളെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഫലപ്രദമായി നേരിടുന്നുണ്ടെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us