/sathyam/media/media_files/2026/03/02/war-2026-03-02-14-42-46.jpg)
വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ 36 മ​ണി​ക്കൂ​റി​ൽ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ചേ​ർ​ന്ന് മൂ​വാ​യി​ര​ത്തി​ല​ധി​കം മി​സൈ​ലു​ക​ളും ബോം​ബു​ക​ളും പ്ര​യോ​ഗി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.
യു​ദ്ധ​ത്തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​യ വ​ൻ​തോ​തി​ലു​ള്ള ആ​ക്ര​മ​ണം ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​രോ​ധ നി​ർ​മാ​ണ മേ​ഖ​ല​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.
പെ​യ്ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പ​ബ്ലി​ക് പോ​ളി​സി​യി​ലെ വി​ദ​ഗ്ധ​രു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്,
അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും 3,000-ത്തി​ല​ധി​കം പ്രി​സി​ഷ​ൻ മി​സൈ​ലു​ക​ളും പ്ര​തി​രോ​ധ മി​സൈ​ലു​ക​ളും ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ 36 മ​ണി​ക്കൂ​റി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 210 ജെ​ഡി​എ​എം ബോം​ബു​ക​ൾ, 120 ടോ​മാ​ഹോ​ക്ക് ക്രൂ​യി​സ് മി​സൈ​ലു​ക​ൾ, 90 എ​ജി​എം-88 റ​ഡാ​ർ വേ​ധ മി​സൈ​ലു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.
ഇ​തി​ന് മ​റു​പ​ടി​യാ​യി ഇ​റാ​ൻ ഏ​ക​ദേ​ശം 1,000-ത്തി​ല​ധി​കം ആ​യു​ധ​ങ്ങ​ളാ​ണ് തൊ​ടു​ത്തു​വി​ട്ട​ത്. ഇ​തി​ൽ 380 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 700 ഷാ​ഹെ​ദ് ഡ്രോ​ണു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.
ഇ​സ്ര​യേ​ൽ-​യു​എ​സ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലു​ട​നീ​ളം ഏ​ക​ദേ​ശം 4,000-ത്തോ​ളം സി​വി​ലി​യ​ൻ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us