ബെയ്‌റൂട്ട്: ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയുടെ കൊലപാതകത്തില്‍ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ലെബനനും മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുന്നുണ്ട്.
അതെസമയം ആക്രമണങ്ങളില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭയുടെ തലവന്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി.
'കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബെയ്റൂട്ടില്‍ നാടകീയമായ സംഭവവികാസങ്ങള്‍ വര്‍ദ്ധിച്ചതില്‍ ഞാന്‍ വളരെയധികം ആശങ്കാകുലനാണ്. ഈ ആക്രമണം അവസാനിപ്പിക്കണം.
എല്ലാ കക്ഷികളും ആക്രമണത്തില്‍ നിന്നും പിന്മാറണം. ലെബനനിലെ ജനങ്ങള്‍ക്കും ഇസ്രായേല്‍ ജനതയ്ക്കും ഒരു സമ്പൂര്‍ണ്ണ യുദ്ധം താങ്ങാന്‍ കഴിയില്ലെന്ന് എക്സില്‍ ഗുട്ടെറസ് കുറിച്ചു.
അതിനിടെ, ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച ബെയ്റൂട്ടിലെ ആക്രമണത്തെ അപലപിച്ച് യുനിസെഫും രംഗത്തെത്തി.