New Update
/sathyam/media/media_files/2026/03/06/untitled-2026-03-06-12-36-11.jpg)
ടെഹ്റാന്‍: ഇസ്രായേലിന്റെ വാണിജ്യ തലസ്ഥാനമായ ടെല്‍ അവീവ് ലക്ഷ്യമാക്കി ഇറാന്റെ വന്‍ മിസൈല്‍ ആക്രമണം. ഇറാന്റെ ഉന്നത സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡ്സ് ആണ് വെള്ളിയാഴ്ച ആക്രമണം ആരംഭിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
Advertisment
മിസൈലുകളും ഡ്രോണുകളും സംയോജിപ്പിച്ചുകൊണ്ടുള്ള അതിശക്തമായ ആക്രമണമാണ് ടെല്‍ അവീവിന് നേരെ നടക്കുന്നത്.
ടെല്‍ അവീവിന്റെ ഹൃദയഭാഗത്തുള്ള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് റവല്യൂഷണറി ഗാര്‍ഡ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുന്നതിനിടയിലാണ് ഇറാന്റെ ഈ നിര്‍ണ്ണായക നീക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us