New Update
/sathyam/media/media_files/2025/09/29/iran-death-2025-09-29-21-11-41.jpg)
ഇസ്രായേൽചാരസംഘടനയായ മൊസാദിനുവേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തു എന്നാരോപിച്ച് ഈ മാസം രണ്ടാമത്തെ ഒരു വ്യക്തിയെക്കൂടി ഇന്ന് വെളുപ്പിന് ഇറാൻ തൂക്കിലേറ്റി. ബഹ്മാൻ ചൗബി അസ്സൽ എന്നാണ് തൂക്കി ലേറ്റപ്പെട്ട വ്യക്തിയുടെ പേര്.
ഇറാനിൽ 2024 മുതൽ ഇതുവരെ 975 പേരെ സമാനമായ കുറ്റമാരോപിച്ച് തൂക്കിലേറ്റിയതായി ഐക്യരാ ഷ്ട്രസഭാ വൃത്തങ്ങൾ അറിയിച്ചു.
തൂക്കിലേറ്റപ്പെടുന്നവർക്ക് വേണ്ടത്ര നിയമസഹായം ഇറാൻ നൽകുന്നില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ഇറാൻ തൂക്കിലേറ്റിയവരുടെ ചിത്രങ്ങളടങ്ങിയ ബാനറുകളുമായി പ്രവർത്തകർ ഇന്ന് ന്യു യോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയുണ്ടായി.
Advertisment