/sathyam/media/media_files/2025/03/24/cLm6ac3GCBsqiVfdoTkK.jpg)
ടെ​ൽ​അ​വീ​വ്: ഭീ​ക​ര ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ സൈ​നി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു.
ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ തെ​രു​വി​ൽ ഇ​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള അ​വ​സ​രം പാ​ഴാ​ക്ക​രു​ത്.
അ​ടി​ച്ച​മ​ർ​ത്ത​ലി​ന്‍റെ ച​ങ്ങ​ല​ക​ളി​ൽ നി​ന്ന് സ്വ​യം മോ​ചി​ത​രാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഒ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.
ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​റാ​ൻ പൗ​ര​ന്മാ​ർ​ക്ക് തെ​രു​വി​ലി​റ​ങ്ങി ഈ ​ഭീ​ക​ര ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കാ​ൻ ല​ഭി​ക്കു​ന്ന സു​വ​ർ​ണാ​വ​സ​ര​മാ​ണി​ത്.
ഈ ​അ​വ​സ​രം ഒ​രു ത​ല​മു​റ​യി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ല​ഭി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
പേ​ർ​ഷ്യ​ൻ, കു​ർ​ദി​ഷ്, അ​സേ​രി, അ​ഹ്വാ​സി, ബ​ലൂ​ചി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ​ല്ലാം ഒ​ന്നി​ച്ചു​നി​ന്ന് ത​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് നെ​ത​ന്യാ​ഹു മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ടെ​ഹ്റാ​നി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള ഖ​മ​ന​യി​യു​ടെ ആ​സ്ഥാ​ന​ത്തി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഈ ​ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഖ​മ​ന​യി കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന പ്ര​സ്​താ​വ​ന​യി​ൽ അ​റി​യി​ച്ചു.
ഖ​മേ​നി​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​റാ​ന്‍റെ ഭീ​ക​ര​ശൃം​ഖ​ല​യു​ടെ ത​ല​യാ​ണ് വെ​ട്ടി​മാ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us