ടെഹ്റാൻ: ഇസ്രയേലിനെ സഹായിക്കരുതെന്ന് അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പ് നൽകി ഇറാൻ. സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ അറിയിച്ചു.
ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണങ്ങൾ തടയാൻ ഇടപെട്ടാൽ അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സൈനിക താവളങ്ങളും നാവിക സൗകര്യങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പ്രമുഖ ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.