അടിക്ക് തിരിച്ചടി, ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുത്ത് ഇറാൻ. ജനങ്ങളോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ  ഇസ്രായേൽ നിർദേശം

New Update
A

തെൽ അവിവ്: ഇസ്രായേലിന്‍റെ വടക്കൻ മേഖലകളെ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്ത് ഇറാൻ. ഇതേത്തുടർന്ന് ജനങ്ങളോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകി. 

Advertisment

തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ആക്ടീവ് ആയെന്നും ഇറാന്‍റെ മിസൈലുകളെ പ്രതിരോധിക്കുകയാണെന്നും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ, ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ ഡിസ്ട്രിക്ട് 3യിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഡിസ്ട്രിക്ട് 3യിൽ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. 

ഇതിന് പിന്നാലെയാണ് വ്യാപക ആക്രമണമുണ്ടായത്. ഇറാൻ സ്റ്റേറ്റ് ടി.വി ആസ്ഥാനത്തും ഇസ്രായേൽ ബോംബിട്ടു. നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം.

Advertisment