ഇറാൻ - ഇസ്രായേൽ യുദ്ധം...എന്തൊക്കെ മാറ്റങ്ങലാകും ഇനി വരാൻ പോകുന്നത് ? ഒരു വിശകലനം

New Update
IRAN KJHLKJG

ഇറാൻ പരമോന്നതനേതാവ് ആയത്തുള്ള ഖൊമേനി രണ്ടാഴ്ചയ്ക്കു ശേഷം ഭൂമിക്കടിയിലെ ഏതോ അജ്ഞാത ബങ്കറിൽ നിന്നയച്ച സന്ദേശത്തിൽ ഇറാൻ യുദ്ധത്തിൽപൂർണ്ണമായും വിജയിച്ചു എന്ന തരത്തിലായിരുന്നു വാക്കുകൾ. എന്നാൽ ഇറാൻ ജനത ഈ സന്ദേ ശം അതേപടി വിശ്വസിക്കാൻ തയ്യറല്ല എന്നത് മറ്റൊരു വശം..

ഇറാനിലെ പൊതുസമൂഹത്തിൽ വലിയതോതിൽ ഭീതി പടർന്നി രിക്കുകയാണ്. ആയിരത്തിലധികം ആളുകളെ സൈന്യം പല മേഖകളിൽ നിന്നും അറസ്റ്റ് ചെയ്തിരിക്കുന്നു .റെയ്‌ഡുകൾ ഇപ്പോഴും തുടരുന്നു. 6 പേരെ ഇതുവരെ തൂക്കിലേറ്റിക്കഴിഞ്ഞു. ഖൊമേനി ഭരണകൂടത്തെയും യുദ്ധരീതികളെയും മരണഭയത്താ ൽ ഖൊമേനി ഒളിവിൽ പ്പോയതിനെയും എതിർക്കുന്നവരെ പിടികൂടി ഇസ്രായേൽ ചാരവൃത്തി ആരോപിച്ചു തുറങ്കലിൽ അടയ്ക്കുകയാണ്..

താൻ കൊല്ലപ്പെടുമെന്ന ഭീതിയും കൊല്ലുമെന്ന നെതന്യാഹു വിന്റെ ഭീഷണിയും ഖൊമേനിയെ പരസ്യമായി പുറത്തിറങ്ങാൻ വിലക്കുന്ന ഘടകങ്ങളാണ്.

ഇറാൻ - ഇസ്രായേൽ യുദ്ധവിരാമത്തിന് മുൻകൈയെടുത്തത് ഖത്തർ അമീറാണ് .അമീറിന്റെ നിർദേശം ഡൊണാൾഡ് ട്രംപ് അംഗീകരിക്കുകയും നെതന്യാഹുവിനെക്കൊണ്ട് അംഗീകരിപ്പി ക്കുകയുമായിരുന്നു. അപ്പോഴും ഇറാനിലെ ഖൊമേനിയുമായി ബന്ധപ്പെടാൻ ഖത്തറിനുപോലും കഴിഞ്ഞില്ല. ഖൊമേനിയുടെ ഒളിസങ്കേതം ഇറാൻ പ്രസിഡന്റിനുപോലും അറിയില്ലായിരുന്നു.

Advertisment

iran



ഖൊമേനിയുമായി ഖത്തർ അമീർ ബന്ധപ്പെട്ടതും യുദ്ധവിരാമം പ്രഖ്യാപിച്ചതും ഏറെ വൈകിയാണ്. അലി ഖൊമേനി രഹസ്യസ ങ്കേതത്തിൽനിന്നും പുറത്തുവന്നാൽ കാണാൻ കഴിയുക അത്ര സുഖമുള്ള കാഴ്ചക ളായിരിക്കില്ല.

യുദ്ധം ഇറാനെ അക്ഷരാർത്ഥത്തിൽ തളർത്തിയിരിക്കുക യാണ്.ഖൊമേനിയുടെ പ്രതിച്ഛായക്കും രാജ്യത്ത് വലിയ മങ്ങ ലേറ്റിരിക്കുന്നു. പ്രത്യേകിച്ചും യുവതലമുറ ഖൊമേനിയുടെ എല്ലാ തീരുമാനങ്ങളെയും ശക്തമായി വിമര്ശിക്കുന്നവരാണ്.

എണ്ണസമ്പന്നമായ ഇറാനെ 40 വർഷം കൊണ്ട്  ഒരു ദരിദ്രരാജ്യ മാക്കി മാറ്റിയതും ഗൾഫ് മേഖലയിൽ കടുത്ത ശത്രുത വരുത്തി വച്ചതും ഇസ്രേയലിനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുമെന്ന പ്രതിജ്ഞയോടെ അണവശ ക്തിയാകാൻ അമിതാവേശം കാട്ടിയതുമൊക്കെ നാളെ ചോദ്യം ചെയ്യപ്പെടാം. സേനയെ ശാക്തീ കരിക്കുന്ന തിന്റെയും വിവിധ രാജ്യങ്ങളിലെ എതിർചേരികളെ സായുധരാക്കുന്നതിന്റെയും ഭാഗമായി രാജ്യത്തെ വരുമാനത്തി ന്റെ സിംഹഭാഗവും  ചെലവാക്കി വന്നിരുന്നത് നാളെ ചോദ്യം ചെയ്യാതെ പോകില്ല..

യുദ്ധസമയത്ത് ഇറാന്റെ ആകാശം ഏതാണ്ട് പൂർണ്ണമായും ഇസ്ര യേലിന്റെ നിയന്ത്രണത്തിലായിരുന്നു.റെവല്യൂഷനറി ഗാർഡിൻ്റെ മുഖ്യാലയങ്ങളും സൈനിക തലവരും ശാസ്ത്രഞ്ജരും ഒക്കെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു..

ആണവശക്തിയാകാനുള്ള ഇറാന്റെ ശ്രമങ്ങൾ മൂലംഅമേരിക്കയു ടെയും അന്യരാജ്യങ്ങളുടെയും 20 വർഷങ്ങളായുള്ള  ഉപരോധത്താ ൽ രാജ്യം 50 കൊല്ലം പിന്നോട്ടടിക്കപ്പെട്ടു എന്നത് യാഥാർഥ്യമായി നിലനിൽക്കുകയാണ്.

അമേരിക്കയും ഇറാനുമായുള്ള ശത്രുതക്ക് കരണക്കാരനായി ഇറാ നിലെ നല്ലൊരു ഭാഗം ജനങ്ങളും  ആയത്തുള്ള ഖൊമേനിയായാണ് ചൂണ്ടിക്കാണിക്കുന്നത്. ഷാ ഭരണകാലത്ത് ഇസ്രായേലുമായുണ്ടാ യിരുന്നു ഉറ്റ സൗഹൃദവും അമേരിക്കയുടെ സഹായങ്ങളും പഴയ തലമുറ ഇന്നുമോർക്കുന്നുണ്ട്.

" ഇസ്രയേലിന്റെ വിനാശം" എന്ന ഖൊമേനിയുടെ ആശയത്തോട് ഭൂരിഭാഗം ഇറാൻ ജനതയ്ക്കും വിയോജിപ്പാണുള്ളത്.


ഈ അടിച്ചമർത്തൽ ഭരണസംവിധാനം ഇനി അധികനാൾ തുടരാ നാകില്ലെന്ന സിഗ്നലാണ് ഏതാനും ദിവസങ്ങൾക്കുമുമ്പ് രാജ്യത്തെ മുൻ അധികാരികളും സൈനിക കമാൻഡർമാരും ഉൾപ്പടെ പവി ത്ര നഗരമായ കും (Qom) ൽ നടത്തിയ മീറ്ററിംഗിൽ രാജ്യത്തെ മതപുരോഹിതന്മാരോട് ഇറാനിൽ നേതൃപരിവർത്തനത്തിന് മുന്നോട്ടുവരാൻ അഭ്യർത്ഥിച്ചത്. ഇറാൻ മാദ്ധ്യമങ്ങളിൽ ഇതി പ്പോൾ വലിയ വാർത്തയാണ്.

iran israil chara



ഇറാൻ വിഷയത്തിലെ വിദഗ്‌ധനായ സെന്റ് ആൻഡ്ര്യു യൂണിവേ ഴ്സിറ്റി പ്രൊഫസർ അലി അൻസാരിയുടെ അഭിപ്രായത്തിൽ " ഇതിന്റെയെല്ലാം കണക്കു ജനം ചോദിച്ചിരിക്കും. രാജ്യത്തെ ഭരണനേതൃത്വത്തിൽ കടുത്ത ഭിന്നതയുണ്ട്. ജനങ്ങൾ അസം തൃപ്തരാണ് "

40 വർഷത്തെ തൻ്റെ ഭരണത്തിൽ എതിരാളികളെ ഒന്നില്ലാതെ വകവരുത്തിയ ഖൊമേനിക്ക് ഇനിയാ വഴി അത്ര സുഗമമാ കില്ല.കാരണം ഇറാനിലെ യുവാക്കളിൽവരെ അസംതൃപ്തി വ്യാപകമാണ്.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധവിരാമം അധികനാൾ നീണ്ടുനിൽക്കില്ല എന്ന് കരുതുന്നവരാണ് നല്ലൊരുവിഭാഗം ആളുകളും. അതിനുളള കാരണം ഇസ്രായേൽ വിരോധം മൂലം അന്ധതബാധിച്ച നേതൃത്വം കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുമെന്നുതന്നെയാണ്.

ഇറാൻ ജനതയുടെ നിലപാടുകൾ ഒരു ഭരണമാറ്റത്തിലേക്ക് വഴിവയ്ക്കുന്നതിലുപരി സിറിയ,ഇറാക്ക് പോലെ നാളെ രാജ്യത്ത് അസ്ഥിരതയ്ക്ക് വഴിവയ്ക്കുമോ എന്നതാണ് നയതന്ത്രജ്ഞരുടെ ആശങ്ക.

ഈ യുദ്ധത്തിൽ ഇറാന്റെ ബാലസ്റ്റിക്ക് മിസൈലുകൾ ഇറാനിൽ സൃഷ്ടിച്ച നാശം ചില്ലറയല്ല.അവ കണ്ടെത്തി തകർക്കാൻ ഇസ്രായേലിനു കഴിഞ്ഞില്ല.കാരണം രാജ്യമൊട്ടാകെയുള്ള മലകളുടെ അടിഭാഗം തുരന്ന് അവിടെ യാണ് മിസൈലുകൾ അവർ സൂക്ഷിച്ചുവച്ചിരുന്നത്.


വിനാശം വിതയ്ക്കുന്ന 2500 ബാലസ്റ്റിക്ക് മിസ്സൈലുകളാണ് ഇറാന്റെ പക്കലുള്ളത്. ഇത് ഒരു സ്ഥലത്തല്ല അവ ർ സൂക്ഷിച്ചി രിക്കുന്നത്.അതിൽ ആയിരത്തോളം മിസൈലുകൾ മാത്രമേ ഇറാൻ ഇതുവരെ പ്രയോഗിച്ചിട്ടു ള്ളു. ഇനി അവരുടെ പക്കൽ ഇനി 1500 മിസ്സലുകൾ കൂടിയുണ്ട്. അതെവിടെ എന്നതിൽ ഇസ്രാ യേലിനു യാ തൊരു വിവരവുമില്ല. അത് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇസ്രായേൽ.

iran


ഇത്തരത്തിൽ വലിയ മലകൾ തുരന്ന് ആയുധപ്പുരകൾ പണിയുകയും അതിനു കാവലും സംരക്ഷണവു മൊക്കെ ഒരുക്കിയിരിക്കുന്നത് രാജ്യവികസനത്തിനുള്ള പണമാണെന്ന ധാരണ ഇറാനിലെ യുവതലമുറക്ക് വ്യക്തമായുണ്ട്.അവർ യു എ ഇ , സൗദി അറേബ്യാ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളെയാണ് താരതമ്യം ചെയ്യുന്നത്.

ഇസ്രയേലുമായുള്ള വിഷയങ്ങൾ മറ്റു ഗൾഫ് രാജ്യങ്ങൾ ചെയ്യുന്ന തുപോലെ ചർച്ചകളിലൂടെ പരിഹരി ക്കുകയും അമേരിക്കയുമാ യി നല്ല ബന്ധം നിലനിർത്തുകയും ചെയ്യേണ്ടത് രാജ്യത്തിന്റെ മുന്നോട്ടുള്ള ശക്തമായ പ്രയാണത്തിന് അനിവാര്യമാണെന്ന അഭിപ്രായമുള്ളവരാണ് ഇറാൻ ജനതയിൽ ഭൂരിഭാഗവും..

Advertisment