/sathyam/media/media_files/oYZwyg15Fgm0tJnhX35f.jpg)
കഴിഞ്ഞ ദിവസങ്ങളിൽ ഇറാഖ്, സിറിയ ,പാക്കിസ്ഥാൻ രാജ്യങ്ങളിൽ തങ്ങളുടെ രാജ്യ ത്തിന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയുണ്ടായി. ഇതേത്തുടര്ന്ന് പാക്കിസ്ഥാനും ഇറാഖും തങ്ങളുടെ അംബാസിഡർമാരെ ഇറാനിൽ നിന്നും തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു .
അടുത്തിടെ ഇറാനിൽ റെവല്യൂഷറി ഗാർഡ് ജനറൽ ആയിരുന്ന,അമേരിക്കൻ ആക്രമ ണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ 4 മത്തെ ചരമദിനത്തിൽ തടിച്ചുകൂടിയ ജനാവലിക്കിടയിൽ നടന്ന രണ്ട് ഉഗ്രശേഷിയുള്ള ബോംബ് സ്‌ഫോടനത്തിൽ 103 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇറാൻ അന്യരാജ്യങ്ങളിൽ കഴിയുന്ന തങ്ങളുടെ ശത്രുക്കളെ ലക്ഷ്യമിടാൻ തുടങ്ങിയത്.
/sathyam/media/media_files/Xr9ZhBU82dSi2cxnqdvg.jpg)
കഴിഞ്ഞ തിങ്കളാഴ്ച ഇറാഖിലെ കുർദിസ്താൻ തലസ്ഥാനമായ ഇർബിളിൽ 11ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടു ത്തുവിട്ടത് .4 പേർ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ഇർബിളിലെ മൂന്നുതവളങ്ങൾ തങ്ങൾ ഈ ആക്രമണത്തിലൂടെ തകർത്തതായി ഇറാൻ അവകാശപ്പെട്ടെങ്കിലും കുർദിസ്ഥാൻ പ്രധാന മന്ത്രി ഈ ആരോപണം നിഷേധിച്ചു. തങ്ങളുടെ രാജ്യത്ത് മൊസാദിന്റെ താവളമില്ലെന്നും ഈ ആക്രമണം കുർദ് ജനതയോടുള്ള വെല്ലുവി ളിയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
/sathyam/media/media_files/8b4KhK3vOcQdjIIy4uRk.jpg)
സിറിയയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങൾക്കു നേരെയാണ് ഇറാൻ മറ്റൊ രാക്രമണം നടത്തിയത്. ഇറാനിൽ അടുത്തിടെ നടന്ന 15 ൽ പേര് കൊല്ലപ്പെട്ട ചാവേർ ആക്രമണം മൊസാദ് ആണ് നടത്തിയതെന്ന് ഇറാൻ ആരോപിച്ചിരുന്നു. എന്നാൽ ആക്ര മണത്തിൻ്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതോടെയാണ് ഇറാൻ അവരെ ലക്ഷ്യം വച്ചത്.
പാക്കിസ്ഥാനിൽ തീവ്രവാദ സംഘമായ ബലൂചിലെ 'ജെയ്ഷ് അൽ ആദിൽ'താവളങ്ങളാണ് ഇറാൻ ആക്രമിച്ചത്.
ഇറാൻ ആക്രമണം നടത്തിയതെല്ലാം സുന്നിവിഭാഗ തീവ്രവാദി സംഘങ്ങൾക്ക് നേരെയാണ്. ഇറാന്റെ ഉറക്കം കെടുത്തുന്നത് ഇവരാണ്.
/sathyam/media/media_files/1DYFCzQFxO9jR9VuhnG3.jpg)
ഇതിനുള്ള തിരിച്ചടിയെന്നോണം ഇന്ന് വെളുപ്പിന് പാക്കിസ്ഥാൻ സൈന്യം ഇറാനിലെ സിസ്താൻ പ്രവിശ്യയിൽ നടത്തിയ ആക്രമ ണത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടതാ യാണ് വിവരം. ഇറാനിൽ താവളമടിച്ചിരിക്കുന്ന ബലൂചിസ്ഥാൻ തീവ്രവാദിക ളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അനേകം തീവ്രവാദികൾ കൊല്ലപ്പെട്ടെന്നും പാക്കിസ്ഥാൻ അവകാശപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us