ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍  റഷ്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു

റഷ്യന്‍ സന്ദര്‍ശന വേളയില്‍ പെസെഷ്‌കിയാനും വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കുമെന്നാണ് സൂചന.

New Update
masodu

റഷ്യ: റഷ്യന്‍ സന്ദര്‍ശനത്തിന് തയ്യാറെടുത്ത് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ജനുവരി 17ന് റഷ്യ സന്ദര്‍ശിക്കുമെന്നാണ് റഷ്യയുടെ ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Advertisment

റഷ്യന്‍ സന്ദര്‍ശന വേളയില്‍ പെസെഷ്‌കിയാനും വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കുമെന്നാണ് സൂചന.


ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പെസെഷ്‌കിയാന്‍ അവസാനമായി റഷ്യയിലേക്ക് എത്തിയത്. ഇറാനും റഷ്യയും തമ്മിലുള്ള ബന്ധം ഉയരുകയാണ് എന്നും ഭാവിയില്‍ അവര്‍ ഒരു സമഗ്ര തന്ത്രപരമായ പങ്കാളിത്തം എന്ന തലത്തില്‍ എത്തുമെന്നും ക്രെംലിന്‍ അന്ന് അറിയിച്ചിരുന്നു.

 ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള ഒരു ഉടമ്പടി തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

Advertisment