ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം കടുപ്പിക്കുന്നു. പ്രതിഷേധക്കാരെ ‘ദൈവത്തിന്റെ ശത്രു’വായി കണക്കാക്കി വധശിക്ഷ വരെ നൽകുമെന്ന് മുന്നറിയിപ്പ്. അന്താരാഷ്ട്ര സമ്മർദ്ദം ശക്തം, പ്രതികരിച്ച് ലോകരാഷ്ട്രങ്ങള്‍

New Update
iran protest

ടെഹ്‌റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ ഇറാനിൽ സാഹചര്യം രൂക്ഷമാകുന്നു. പ്രതിഷേധങ്ങളെ അക്രമപരമായ അട്ടിമറി ശ്രമങ്ങളെന്ന് വിശേഷിപ്പിച്ച ഇറാൻ ഭരണകൂടം ശക്തമായ നടപടികൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കി.

Advertisment

പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ‘ദൈവത്തിന്റെ ശത്രു’വായി കണക്കാക്കി വധശിക്ഷ വരെ നൽകാമെന്ന് ഇറാൻ അറ്റോർണി ജനറൽ മുഹമ്മദ് മൊവാഹെദി ആസാദ് മുന്നറിയിപ്പ് നൽകി. പ്രതിഷേധങ്ങൾക്ക് സഹായം നൽകിയവർക്കും നിയമനടപടി നേരിടേണ്ടിവരുമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇറാനിലെ പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇറാനിലെ ജനങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് മുന്നറിയിപ്പുകൾ ഇറാൻ ഭരണകൂടം തള്ളിയിരുന്നു.

ഐക്യരാഷ്ട്രസഭയും ഇറാനിലെ സംഭവങ്ങളിൽ ആശങ്ക അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് യുഎൻ വ്യക്തമാക്കി. ഫ്രാൻസ്, യുകെ, ജർമനി നേതാക്കളും ഇറാൻ അധികാരികൾ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

Advertisment