ന്യൂയോര്‍ക്ക്: ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ ഇസ്രായേല്‍ നടത്തിയ പ്രതികാര ആക്രമണത്തെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ പിരിമുറുക്കം അങ്ങേയറ്റം അസ്ഥിരമായി തുടരുകയാണ്. അതെസമയം ഇസ്രായേലിനെതിരായ പ്രതികാരത്തിനുള്ള ഏതെങ്കിലും നീക്കത്തിനെതിരെ അമേരിക്ക ടെഹ്റാന് മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച നടന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയുടെ അവസാനത്തെ അടയാളപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
ഇസ്രായേലിന്റെ ആക്രമണങ്ങളോട് പ്രതികരിച്ച് ഇറാന്‍ കൂടുതല്‍ തെറ്റ് ചെയ്യരുതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിട്ടല്ല, ദേശീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രായേല്‍ ഇറാനിലെ തങ്ങളുടെ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുത്തതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇറാന്റെ വാതക, എണ്ണ ശാലകള്‍ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ വിട്ടുനിന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളോടുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇസ്രായേല്‍ അവരുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ആക്രമണ ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി തിരഞ്ഞെടുത്തു, അല്ലാതെ അമേരിക്കന്‍ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കിയായിരുന്നില്ല. ഇസ്രായേല്‍ എന്നും ഇങ്ങിനെയായിരുന്നു, എന്നും ഇങ്ങനെയായിരിക്കും. നെതന്യാഹു പറഞ്ഞു.